മുബൈ : മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌ത ശേഷം എൻസിബിയുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട് മാലിക്കിന്‍റെ മകൾ നിലോഫർ മാലിക് ഖാൻ. കഴിഞ്ഞ ജനുവരി അഞ്ചിനാണ് മയക്കുമരുന്ന് കേസിൽ സമീർ ഖാനെ അറസ്റ്റ് ചെയ്‌തത്.
194.6 കിലോ കഞ്ചാവ് വിൽക്കാൻ ഗൂഡാലോചന നടത്തി എന്ന കേസിലാണ് സമീർ ഖാനെ എൻസിബി അറസ്റ്റ് ചെയ്‌തത്. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എൻസിബി സമീർ ഖാനും കൂട്ടാളികളായ അഞ്ച് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ സമീർ ഖാന്‍റെ അറസ്റ്റിനെത്തുടർന്ന് തന്‍റെ കുടുംബം അനുഭവിക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് നിലോഫർ എഴുതിയിരിക്കുന്നത്. 'ജനുവരി 12ന് നവാബിന് ഒരു കോൾ ലഭിച്ചു. അടുത്ത ദിവസം എൻസിബി ഓഫീസിൽ എത്തിച്ചേരാൻ പറഞ്ഞുകൊണ്ടായിരുന്നു വിളി വന്നത്'. നിലോഫർ കുറച്ചു.