ബെംഗളൂരു:ബെംഗളൂരുവിൽ 23 ലക്ഷം രൂപ വിലവരുന്ന് മയക്കുമരുന്ന് ഉത്‌പന്നങ്ങളുമായി മൂന്ന് പേർ പിടിയിൽ. ആയുഷ് പാണ്ഡെ (22), രോഹിത് റാം (22), നൂർ അലി (30) എന്നിവരാണ് മൈക്കോ ലേഔട്ട് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 4.330 ചറസ്, 170 ഗ്രാം കഞ്ചാവ്, 120 ഗ്രാം ഹാഷിഷ് ഓയിൽ, എട്ട് ഗ്രാം ബ്രൗൺ ഷുഗർ, എംഡിഎംഎ, 100 എൽഎസ്‌ഡി സ്ട്രിപ്പുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ബെംഗളൂരുവില്‍ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ
പിടിയിലായവർ അസം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബെംഗളൂരുവിൽ താമസിക്കുന്നവരുമാണ്. കൊറിയർ ബോയ് ആയി ജോലി നോക്കിയിരുന്ന യുവാക്കൾക്ക് കൊവിഡ് മൂലം ജോലി നഷ്ടമായതോടെയാണ് മയക്കു മരുന്ന് വിൽപ്പന ആരംഭിച്ചത്
23 ലക്ഷം വിലവരുന്ന് മയക്കുമരുന്ന് ഉദ്‌പന്നങ്ങളുമായി മൂന്ന് പേർ പിടിയിൽ
പിടിയിലാവർ അസം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബെംഗളൂരുവിൽ താമസിക്കുന്നവരുമാണ്. കൊറിയർ ബോയ് ആയി ജോലി നോക്കിയിരുന്ന യുവാക്കൾക്ക് കൊവിഡ് മൂലം ജോലി നഷ്ടമായതോടെയാണ് മയക്കു മരുന്ന് വിൽപ്പന ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നും എത്തിക്കുന്ന മരുന്നുകൾ ഇവർ ബെംഗളൂരു നഗരത്തിൽ വിൽക്കും. ടെഡി ബിയർ, സ്പീക്കർ ബോക്സ്, മെഡിക്കൽ കിറ്റ്, സിപിയു ബോക്സ് എന്നിവയിൽ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.