ന്യൂഡൽഹി:എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് സി.ആർ.പി.എഫ് കമാൻഡോകളുടെ ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ. ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയായി ബി.ജെ.പി ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഇന്ന് പുലര്‍ച്ചെ മുതല്‍ മുർമുവിന്‍റെ സുരക്ഷ കമാൻഡോ സംഘം ഏറ്റെടുത്തതായി സി.ആർ.പി.എഫ് അറിയിച്ചു.
ഒഡിഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർധസൈനിക വിഭാഗത്തിലെ 16 പേരടങ്ങുന്ന ഒരു സംഘമാണ് മുർമുവിന് സുരക്ഷ നല്‍കുന്നത്. ഒഡിഷയിലെ അവരുടെ വസതിക്കും ഉദ്യോഗസ്ഥ സുരക്ഷയുണ്ട്. രാജ്യത്തെവിടെ മര്‍മു യാത്ര ചെയ്താലും സുരക്ഷ തുടരും. വരും ദിവസങ്ങളില്‍ മുര്‍മു രാജ്യത്തെ വിവിധ നിയമസഭാംഗങ്ങളെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും പിന്തുണ തേടി സന്ദര്‍ശിക്കും.