ന്യൂഡല്‍ഹി :ദ്രൗപദി മുര്‍മു (64) എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി. ജാര്‍ഖണ്ഡിന്‍റെ ഒൻപതാമത്തെ ഗവര്‍ണറായിരുന്നു. ഒഡിഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ്. നേരത്തെ ഒഡിഷയില്‍ മന്ത്രിയുമായിരുന്നു.
2000ത്തില്‍ ജാർഖണ്ഡ് രൂപീകൃതമായതിന് ശേഷം അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ആദ്യ ഗവർണറെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തം. തെരഞ്ഞെടുക്കപ്പെട്ടാൽ, ഇന്ത്യയുടെ രാഷ്‌ട്രപതിയാകുന്ന ആദ്യ ആദിവാസി വനിതയാകും. 2017 ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സമയത്ത് ദ്രൗപദിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, പിന്നീട് ബിഹാർ ഗവർണറായിരുന്ന രാം നാഥ് കോവിന്ദിനെ പരിഗണിച്ചു.