കേരളം

kerala

ETV Bharat / bharat

ഹെറോയിനുമായുള്ള പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണ്‍ പഞ്ചാബില്‍ ബിഎസ്‌എഫ് കണ്ടെത്തി

ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വര്‍ഷിക്കാന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ട്

DRONES USED BY PAKISTAN  പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണ്‍  ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍  ബിഎസ്‌എഫ്  ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി  india Pakistan border  DRONES menace from Pakistan  പാക്കിസ്ഥാനില്‍ നിന്നുള്ള ഡ്രോണ്‍ ശല്യം
ഹെറോയിനുമായുള്ള പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണ്‍ പഞ്ചാബില്‍ ബിഎസ്‌എഫ് കണ്ടെത്തി

By

Published : Dec 2, 2022, 7:59 PM IST

ചണ്ഡീഗഡ്:പഞ്ചാബിലെ അതിര്‍ത്തി ഗ്രാമമായ തരൺ തരണിലെ ഒരു പാടത്തില്‍ അഞ്ച് കിലോഗ്രാം ഹെറോയിന്‍ വഹിച്ച ഡ്രോണ്‍ ബിഎസ്‌എഫ് കണ്ടെത്തി. പാകിസ്ഥാന്‍റെ അതിര്‍ത്തിയില്‍ നിന്ന് വന്ന ഡ്രോണാണ് ഇതെന്ന് ബിഎസ്‌എഫ് അധികൃതര്‍ വ്യക്തമാക്കി. ഹെറോയിന് 35 കോടി വിപണിയില്‍ വില വരും.

ബിഎസ്‌എഫ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള ഡ്രോണ്‍ ശല്യം പഞ്ചാബിലെയും ജമ്മുകശ്‌മീരിലെയും അതിര്‍ത്തി ഗ്രാമങ്ങള്‍ നിരന്തരം അനുഭവിക്കുന്നതാണ്. സാധാരണ പാകിസ്ഥാനില്‍ നിന്നും വരുന്ന ഡ്രോണുകളേക്കാള്‍ വലിയ ഡ്രോണാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ആയുധങ്ങളും ലഹരിവസ്‌തുക്കളും വര്‍ഷിക്കാനാണ് പാകിസ്ഥാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത്. തീവ്രവാദികളെ സഹായിക്കാനും ഇന്ത്യയില്‍ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കലുമാണ് ഇതിലൂടെ പാകിസ്ഥാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ഡ്രോണുകള്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

തരണ്‍ തരണില്‍ കണ്ടെത്തിയത് ആറ് ബ്ലേഡുകളുള്ള ഹെക്‌സ ഡ്രോണ്‍ ആണ്. ഇതിനെ ഹെക്‌സാ കോപ്റ്റര്‍ എന്നും പറയും. പഞ്ചാബിലെ ലഹരി വസ്‌തുക്കളില്‍ കൂടുതലും വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്. യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നത് പഞ്ചാബിനെ സംബന്ധിച്ചോളം വലിയ ആശങ്ക ഉയര്‍ത്തുന്ന പ്രശ്‌നമാണ്.

ABOUT THE AUTHOR

...view details