ജമ്മു കശ്‌മീരിലെ മെൻഡാർ മേഖലയിൽ ഡ്രോൺ കണ്ടെത്തി - ഡ്രോൺ കണ്ടെത്തി
അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജമ്മു കശ്‌മീരിലെ മെൻഡാർ മേഖലയിൽ ഡ്രോൺ മൂവ്മെന്‍റ് കണ്ടെത്തി
പൂഞ്ച്: ജമ്മു കശ്‌മീരിലെ മെൻഡാർ സെക്ടറിലും നിയന്ത്രണ രേഖയോട് ചേർന്നും ഡ്രോൺ കണ്ടെത്തിയതായി ബിഎസ്‌എഫ് വൃത്തങ്ങൾ. പാകിസ്ഥാൻ സൈന്യത്തിന്‍റെ നിരന്തരമായ വെടിനിർത്തൽ കരാർ ലംഘനത്തിന് തുടരെയാണ് അതിർത്തിയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്‌ച പാകിസ്ഥാൻ ഭാഗത്ത് നിന്ന് വന്ന ഡ്രോണുകൾ സാമ്പ സെക്‌ടറിലെ അന്താരാഷ്ട്ര അതിർത്തി കടന്നതായി കണ്ടെത്തിയിരുന്നു.