കേരളം

kerala

ETV Bharat / bharat

ഡല്‍ഹി മെട്രോയില്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍ ഈ വര്‍ഷം - ഡ്രൈവറില്ലാ ട്രെയിനുകള്‍

2021ന്‍റെ പകുതിയോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിലും ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിതുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷന്‍.

Driverless operations in Delhi Metro's Pink Line by mid 202  Driverless operations  Delhi Metro's Pink Line  Driverless operations in Delhi Metro  2021 പകുതിയോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിനും ഡ്രൈവറില്ലാ ട്രെയിനുകള്‍  ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷന്‍  പിങ്ക് ലൈന്‍  ഡല്‍ഹി മെട്രോ  ഡ്രൈവറില്ലാ ട്രെയിനുകള്‍  ഡിഎംആർസി
2021 പകുതിയോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിനും ഡ്രൈവറില്ലാ ട്രെയിനുകള്‍

By

Published : Jan 2, 2021, 8:02 PM IST

ന്യൂഡല്‍ഹി: 2021ന്‍റെ പകുതിയോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിലും ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിതുടങ്ങും. ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി മെട്രോയുടെ മറ്റൊരു പ്രധാന ഇടനാഴിയായ 37 കിലോമീറ്റർ നീളമുള്ള മജന്ത ലൈനിൽ (ജനക്പുരി വെസ്റ്റ് - ബൊട്ടാണിക്കൽ ഗാർഡൻ) ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം 59 കിലോമീറ്റർ നീളമുള്ള പിങ്ക് ലൈനിനും (മജ്‌ലിസ് പാർക്ക് - ശിവ് വിഹാർ) 2021 പകുതിയോടെ ഡ്രൈവറില്ലാ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് ഡിഎംആർസി ട്വീറ്റ് ചെയ്തത്. ഡല്‍ഹി മെട്രോയിലെ മജന്ത ലൈനിൽ ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പ്രവർത്തനങ്ങൾ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 11 ഇടനാഴികളിലായി (നോയിഡ-ഗ്രേറ്റർ നോയിഡ ഉൾപ്പെടെ) 285 സ്റ്റേഷനുകളുള്ള 390 കിലോമീറ്റർ ദൂരത്തിലാണ് ഡല്‍ഹി മെട്രോ നിലവിൽ പ്രവർത്തിക്കുന്നത്.

ABOUT THE AUTHOR

...view details