കേരളം

kerala

ETV Bharat / bharat

കാറില്‍ കടത്തിയ 11.63 കോടിയുടെ സ്വർണം പിടിച്ചു - ഡിആർഐ

സ്വര്‍ണം കടത്താനുപയോഗിച്ച 25 ലക്ഷത്തിന്‍റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

DRI seizes 25 kg gold worth Rs 11.63 cr in Hyderabad, 3 held  11.63 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു  ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്  ഡിആർഐ  വിജയവാഡ-ഹൈദരാബാദ് ഹൈവേ
11.63 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു

By

Published : Mar 25, 2021, 7:29 AM IST

ഹൈദരാബാദ്: കാറില്‍ കടത്തിയ 11.63 കോടിയുടെ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.വിജയവാഡ-ഹൈദരാബാദ് ഹൈവേയിൽ വച്ചാണ് കാര്‍ തടഞ്ഞ് പരിശോധന നടത്തി സ്വര്‍ണം കണ്ടെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡിആര്‍ഐയുടെ പരിശോധന. സ്വര്‍ണം കടത്താനുപയോഗിച്ച, 25 ലക്ഷം വിലമതിക്കുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൈദരാബാദില്‍ എത്തിക്കാനായി ഗുവാഹത്തിയിൽ നിന്ന് കൊണ്ടുവന്ന സ്വർണമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരുടെ പേരില്‍ കസ്റ്റംസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ABOUT THE AUTHOR

...view details