കേരളം

kerala

ETV Bharat / bharat

ആയുധങ്ങളും വെടിക്കോപ്പുകളുമായി യുവാക്കള്‍ അറസ്റ്റില്‍ - നികികോണ

വെള്ളിയാഴ്‌ച രാത്രിയാണ് നികികോണ മേഖലയില്‍ നിന്ന് യുവാക്കള്‍ അറസ്റ്റിലായത്.

Dreaded criminals arrested from West Garo Hills  West Garo Hills  West Garo Hills news updates  latest news in West Garo Hills  megalaya news updates  national news updates  മേഘാലയ വാര്‍ത്തകള്‍  നികികോണ
ആയുധങ്ങളും വെടിക്കോപ്പുകളുമായി യുവാക്കള്‍ അറസ്റ്റില്‍

By

Published : Oct 15, 2022, 4:16 PM IST

ഷിലോങ്:മേഘാലയയിലെ വെസ്റ്റ് ​ഗാരോ ​ഹിൽസിൽ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ അറസ്റ്റിൽ. സിൽമാൻ ആർ മാരക് (30 ), ഏലിയാസ് ആലോം (24), നൂർ ഹുസൈൻ (22 ) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 14) രാത്രി നികികോണ മേഖലയിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. ഒരു പിസ്റ്റൾ, ഒരു മാഗസിൻ, മൂന്ന് വെടിയുണ്ടകൾ, ML-08G-4295 രജിസ്ട്രേഷൻ നമ്പറിലുള്ള ഒരു മോട്ടോർ സൈക്കിൾ, രജിസ്ട്രേഷൻ നമ്പറില്ലാത്ത ഒരു സ്‌കൂട്ടര്‍, രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് സിം കാർഡുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് വെസ്റ്റ് ഗാരോ ഹിൽസ് പൊലീസ് സൂപ്രണ്ട് വിവേകാനന്ദ് സിങ് റാത്തോഡ് പറഞ്ഞു.

സംഭവത്തിൽ മൂവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി അറിയിച്ചു.

also read:കശ്മീരില്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി രണ്ട് ഭീകരര്‍ പിടിയില്‍

ABOUT THE AUTHOR

...view details