ന്യൂഡൽഹി:ഇന്ത്യൻ നാവികസേനക്ക് മുതൽക്കൂട്ടായി ജോധ്പൂരിലെ ഡിആർഡിഒ (ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷൻ) ലബോറട്ടറി. ലബോറട്ടറി വികസിപ്പിച്ച പുത്തന്‍ വകഭേദങ്ങളായ ഷോർട്ട് റേഞ്ച് ഷാഫ് റോക്കറ്റ്, മീഡിയം-റേഞ്ച് ചാഫ് റോക്കറ്റ്, ലോങ് റേഞ്ച് ചാഫ് റോക്കറ്റ് എന്നിവ വിജയകരമായി പരീക്ഷിച്ചു.
മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ പുത്തൻ സാങ്കേതിക വിദ്യ - ഷാഫ് വിദ്യയുമായി ഡിആർഡിഒ
ഷോർട്ട് റേഞ്ച് ഷാഫ് റോക്കറ്റ് , മീഡിയം-റേഞ്ച് ഷാഫ് റോക്കറ്റ്, ലോംഗ് റേഞ്ച് ചാഫ് റോക്കറ്റ് എന്നിവയാണ് പരീക്ഷിച്ചത്

ശത്രുക്കളുടെ റഡാർ, ആർഎഫ് മിസൈൽ എന്നിവയിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യയാണ് ചാഫ്. എതിരാളികളിൽ നിന്നുള്ള ഭാവി ഭീഷണികളെ നേരിടാനുള്ള വൈദഗ്ധ്യവും ഡിആർഡിഒ നേടിയിട്ടുണ്ട്. ഇത് ഒരു അപൂർവ സാങ്കേതികവിദ്യയാണ്. പുതിയ സാങ്കേതികവിദ്യ വ്യവസായ മേഖലക്ക് ഉപകാരപ്രദമാണ്.
നേവൽ സ്റ്റാഫ് വൈസ് ചീഫ് വൈസ് അഡ്മിറൽ ജി. അശോക് കുമാർ പുതിയ വിദ്യ ചുരുങ്ങിയ കാലയളവിൽ വികസിപ്പിക്കാനുള്ള ഡിആർഡിഒയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ഇതിന്‍റെ കൂടുതൽ ഉല്പാദനത്തിന് അനുമതി നൽകുകയും ചെയ്തു.