ബംഗളൂരു:ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് അഞ്ചാം തലമുറ എയർ-ടു-എയർ മിസൈലായ പൈത്തൺ -5വു മായി പരീക്ഷണ പറക്കൽ നടത്തി.
തേജസിൽ ഇതിനകം സംയോജിപ്പിച്ച ഡെർബി ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എഎഎമ്മിന്‍റെ ശേഷി പരിശോധിക്കല്‍ കൂടിയാണ് പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് ഡിആർഡിഒ അറിയിച്ചു. ഡെർബി മിസൈൽ അതിവേഗ വ്യോമാക്രമണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . പൈത്തൺ മിസൈലുകളും 100 ശതമാനം ഹിറ്റുകൾ നേടി. അതിനാൽ അവയുടെ ശേഷി പൂർണമായും തെളിയിക്കപ്പെട്ടതായും വിജയകരമായ പരീക്ഷണങ്ങളിലൂടെ ലക്ഷ്യങ്ങള്‍ പൂർത്തീകരിച്ചുവെന്നും ഡിആർഡിഒ പ്രസ്താവനയിൽ പറഞ്ഞു.