മഹാരാഷ്ട്രയില്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഒഴുക്കില്‍പെട്ടു - വെള്ളപ്പൊക്കത്തിൽപ്പെട്ട് സ്‌ത്രീകൾ
പച്ചാപൂർ ഗ്രാമത്തിലെ നള നദിക്ക് അപ്പുറം ജോലി ചെയ്യുന്ന സ്‌ത്രീകൾ വൈകുന്നേരത്തോട വീട്ടിൽ മടങ്ങാൻ പുഴ മുറിച്ച് കടക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു.
വെള്ളപ്പൊക്കത്തിൽപ്പെട്ട് സ്‌ത്രീകൾ: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ
മുബൈ: മഹാരാഷ്‌ട്രയിലെ സാംഗ്ലിയിൽ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഒഴുക്കില്‍പെട്ടു. പച്ചാപൂർ ഗ്രാമത്തിലെ നള നദിക്ക് മറുകരെ ജോലി ചെയ്യുന്ന സ്‌ത്രീകൾ പുഴ മുറിച്ച് കടക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. മഴ പെയ്‌ത് പുഴ കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന് കാരണമായത്. മൂവരെയും നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിക്കാനായതെന്ന് നാട്ടുകാർ പറഞ്ഞു.