കേരളം

kerala

ETV Bharat / bharat

UCC Draft | ഏകീകൃത സിവിൽ കോഡിനായുള്ള കരട് തയ്യാർ, അന്തിമ രേഖ ഉടൻ ലഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള അന്തിമ കരട് അടുത്ത മാസം സർക്കാരിന് കൈമാറും

Uniform Civil Code  Uttarakhand ucc  UCC  Draft for Uniform Civil Code  Pushkar Singh Dhami  ഏകീകൃത സിവിൽ കോഡ്  ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്  പുഷ്‌കർ സിംഗ് ധാമി  യുസിസി കരട്  യുസിസി
UCC Draft

By

Published : Jun 30, 2023, 10:19 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാന സർക്കാർ ഇതിനായി രൂപീകരിച്ച വിദഗ്‌ധ സമിതി യുസിസിയുടെ കരട് തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു. ജൂലൈയിൽ സമിതിയുടെ അന്തിമ കരട് രേഖ സർക്കാരിന് സമർപ്പിക്കും.

യു.സി.സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിനാകെ മാതൃകയായി ഉത്തരാഖണ്ഡ് മാറുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. നിയമം എല്ലാവർക്കും തുല്യമായിരിക്കണമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദത്തിൽ പറയുന്നുണ്ട്. ഉത്തരാഖണ്ഡിലെ ജനങ്ങൾ അതിനെ പിന്തുണയ്ക്കു‌ന്നു. ഭരണഘടന സ്ഥാപിച്ച ആശയങ്ങളും തത്ത്വങ്ങളും നടപ്പാക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നത് സംസ്ഥാനത്തിന് അഭിമാനകരമാണ്.

യുസിസിയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് : യുസിസി നടപ്പാക്കുന്നതിന്‍റെ ഉത്തരവാദിത്തം ഉത്തരാഖണ്ഡ് സർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാന പ്രകാരം ഏകീകൃത സിവിൽ കോഡിന്‍റെ കരട് തയ്യാറാക്കി കഴിഞ്ഞതായി ധാമി ജൂൺ 30 ന് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. അതേസമയം ഉത്തരാഖണ്ഡിനായുള്ള നിർദിഷ്‌ട യുസിസിയുടെ കരട് തയ്യാറായിട്ടുണ്ടെന്നും ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും വിദഗ്‌ധ സമിതി അധ്യക്ഷ റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

also read :Uniform Civil Code| ഏകീകൃത സിവിൽ കോഡ് എതിർക്കുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ്, കരട് തയ്യാറാക്കി നിയമ കമ്മിഷന് നൽകും

കരട് തയ്യാറാക്കുമ്പോൾ ഉത്തരാഖണ്ഡിലെ രാഷ്‌ട്രീയക്കാർ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, സാധാരണക്കാർ എന്നിവരുടെ അഭിപ്രായങ്ങൾ സമിതി പരിഗണിച്ചിട്ടുണ്ട്. ജൂൺ രണ്ടിന് ദേശായിയും സമിതിയിലെ മറ്റ് അംഗങ്ങളും ലോ കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ഋതുരാജ് അവസ്‌തി, അംഗങ്ങളായ കെ ടി ശങ്കരൻ, ആനന്ദ് പാലിവാൾ, ഡി പി വർമ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പാർട്ടി അധികാരത്തിലെത്തിയാൽ യുസിസി നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ധാമി പറഞ്ഞിരുന്നു.

വാഗ്‌ദാനം പാലിക്കാൻ ധാമി : സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗത്തിലാണ് യുസിസിയുടെ കരട് തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർന്ന് ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്‌ധ സമിതി രൂപീകരിക്കുകയായിരുന്നു. മതങ്ങൾ, പാരമ്പര്യങ്ങൾ, ആചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങൾ ഒഴിവാക്കി എല്ലാവർക്കും ഒരു പൊതു നിയമം കൊണ്ടുവരികയാണ് യുസിസി കൊണ്ട് അർഥമാക്കുന്നത്.

also read :UCC | ഏകീകൃത സിവില്‍ കോഡ് : പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് ആംആദ്‌മി പാര്‍ട്ടി, തുറന്ന ചര്‍ച്ച അനിവാര്യമെന്ന് നിര്‍ദേശം

2019 ൽ ബിജെപിയുടെ ലോക്‌സഭ പ്രകടനപത്രികയിൽ പാർട്ടി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details