ഹൈദരാബാദ്:കൊവിഡ് ബാധിച്ച ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിലെ കൊവിഡ് മുൻനിര ഡോക്ടർ ഡോ. സത്യേന്ദ്ര മിശ്രയുടെ നിലയില്‍ മാറ്റമില്ലെന്ന് യശോദ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. നാലോ അഞ്ചോ ദിവസങ്ങൾ കൂടി അദ്ദേഹത്തിന്‍റെ ആരോഗ്യം പ്രത്യേകമായി നിരീക്ഷിക്കുമെന്നും അതിനുശേഷം സിടി സ്കാൻ റിപ്പോർട്ട് അനുസരിച്ച് തീരുമാനമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ആവശ്യമെങ്കിൽ 15 ദിവസത്തിനുശേഷം ഇസിഎംഒ ചെയ്യും.
കഴിഞ്ഞ ഒരു വർഷമായി കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോ. മിശ്രയ്ക്ക് അടുത്തിടെയാണ് കൊവിഡ് ബാധിച്ചത്. നിലവിൽ അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിന്‍റെ 80 ശതമാനവും വൈറസ് ബാധിതമാണ്.