കേരളം

kerala

ETV Bharat / bharat

ഗീതാഞ്ജലി അയ്യർക്ക് അന്ത്യാഞ്ജലി, വിട പറഞ്ഞത് ദൂരദർശനിലെ ആദ്യകാല വാർത്ത അവതാരക - ദൂരദർശൻ

ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് വനിത വാർത്ത അവതാരകരിൽ ഒരാളായ ഗീതാഞ്ജലി അയ്യർ അന്തരിച്ചു. ബുധനാഴ്‌ചയായിരുന്നു അന്ത്യം.

Doordarshan anchor Gitanjali Aiyar passes away  Doordarshan anchor Gitanjali Aiyar  Gitanjali Aiyar passes away  Gitanjali Aiyar death  Gitanjali Aiyar  Doordarshan Gitanjali Aiyar  news anchor gitanjali Aiyar  ഗീതാഞ്ജലി അയ്യർ  ഗീതാഞ്ജലി അയ്യർ അന്തരിച്ചു  ഗീതാഞ്ജലി അയ്യർക്ക് വിട  ദൂരദർശൻ ഗീതാഞ്ജലി അയ്യർ  ദൂരദർശൻ വാർത്ത അവതാരക ഗീതാഞ്ജലി അയ്യർ  ഗീതാഞ്ജലി അയ്യറിന് വിട  ദൂരദർശൻ  ഗീതാഞ്ജലി
ഗീതാഞ്ജലി

By

Published : Jun 8, 2023, 10:25 AM IST

ന്യൂഡൽഹി : ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ പ്രധാന മുഖങ്ങളിൽ ഒരാളായ വാർത്ത അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 76 വയസായിരുന്നു. രാവിലെ നടക്കാൻ പോയി വീട്ടിലേക്ക് മടങ്ങി എത്തിയ ഗീതാഞ്ജലി കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെയായിരുന്നു (07.06.23) അന്ത്യം.

പാർക്കിൻസൺ രോഗത്തിന് ചികിത്സയിലായിരുന്നു ഗീതാഞ്ജലി. ദേശീയ ബ്രോഡ്‌കാസ്റ്റായ ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്ത അവതാരകരിലെ മുൻനിരക്കാരിയായിരുന്നു ഗീതാഞ്ജലി അയ്യർ. 1971ലാണ് ദൂരദർശനിൽ ചേരുന്നത്. മൂന്ന് പതിറ്റാണ്ടോളം ദൂരദർശന്‍റെ ഭാഗമായി പ്രവർത്തിച്ചു. തുടർന്ന് നാല് തവണ മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം നേടി. 1989-ൽ മികച്ച വനിതകൾക്കുള്ള ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡും അവർ നേടി.

കൊൽക്കത്തയിലെ ലൊറെറ്റോ കോളജിൽ നിന്നാണ് ഗീതാഞ്ജലി ബിരുദം നേടിയത്. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ (എൻഎസ്‌ഡി) നിന്ന് ഡിപ്ലോമ പഠനവും പൂർത്തിയാക്കി. നിരവധി അച്ചടി പരസ്യങ്ങളിലെ ജനപ്രിയ മുഖമായിരുന്ന അവർ ശ്രീധർ ക്ഷീരസാഗറിന്‍റെ 'ഖന്ദാൻ' എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിലെ (WWF) പ്രധാന ദാതാക്കളുടെ ചുമതലയും ഗീതാഞ്ജലി നിർവഹിച്ചിരുന്നു. ടിവിയിൽ വാർത്ത അവതാരകയാകുന്നതിന് മുമ്പ് ആകാശവാണിയിലെ വാർത്ത വായനക്കാരിയായിരുന്നു ഗീതാഞ്ജലി.

മികച്ച വാർത്ത അവതാരക എന്ന നിലയിൽ വിജയകരമായ കരിയറിന് ശേഷം കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഗവൺമെന്‍റ് ലൈസൻ, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലും ഗീതാഞ്ജലി ശ്രദ്ധ പതിപ്പിച്ചു. ഗീതാഞ്ജലിയുടെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. തങ്ങളുടെ ടിവി സ്‌ക്രീനുകളിൽ ഗീതാഞ്ജലി അയ്യർ തിളങ്ങിയ നാളുകൾ സ്‌നേഹത്തോടെ ഓർക്കുന്നു. തങ്ങളുടെ വാർത്ത നിരീക്ഷണ അനുഭവങ്ങളിൽ ഗീതാഞ്ജലി അയ്യർ മായാത്ത മുദ്ര പതിപ്പിച്ചു. അവരുടെ അകാല വിയോഗത്തിൽ ദുഖിക്കുന്നു. അവരുടെ പ്രിയപ്പെട്ടവർക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അവർക്ക് നിത്യശാന്തി നേരുന്നുവെന്ന് കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസ ട്വീറ്റ് ചെയ്‌തു.

ഇന്ത്യയിലെ ഏറ്റവും മികച്ച ടെലിവിഷൻ ന്യൂസ് റീഡർമാരിൽ ഒരാളാണ് ​ഗീതാഞ്ജലി എന്നായിരുന്നു മുതിർന്ന മാധ്യമപ്രവർത്തക ഷീല ഭട്ട് ട്വിറ്ററിൽ കുറിച്ചത്. മഹത്തായ വ്യക്തിത്വത്തിന് ഗീതാഞ്ജലി അയ്യരുടെ വിയോഗത്തിലും കുടുംബത്തിന്‍റെ അഗാധമായ ദുഃഖത്തിലും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഷീല ഭട്ട് ട്വിറ്ററിൽ കുറിച്ചു.

ഗീതാഞ്ജലി അയ്യരുടെ വിയോഗവാർത്ത കേട്ടതിൽ ദുഃഖമുണ്ടെന്ന് കുറിച്ചുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്‌ദീപ് സർദേസായിയും ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും ഗീതാഞ്ജലി അയ്യരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ദൂരദർശനിലെയും ആകാശവാണിയിലെയും ആദ്യത്തെ ഇംഗ്ലീഷ് വാർത്ത അവതാരകരിൽ ഒരാളായ ഗീതാഞ്ജലി അയ്യരുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. എല്ലാ വാർത്ത റിപ്പോർട്ടുകളിലും വിശ്വാസ്യതയും പ്രൊഫഷണലിസവും വ്യതിരിക്തമായ ശബ്ദവും കൊണ്ടുവന്നു, പത്രപ്രവർത്തനത്തിലും പ്രക്ഷേപണ വ്യവസായത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details