കേരളം

kerala

ETV Bharat / bharat

പണപ്പെരുപ്പം, പെഗാസസ്, കർഷക പ്രശ്‌നങ്ങൾ എന്നിവയിൽ വിട്ടുവീഴ്‌ചയില്ലെന്ന് രാഹുൽ ഗാന്ധി - കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല

'പാർലമെന്‍റിൽ ചർച്ച നടത്തണം, അതിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ'

Don't want to compromise  inflation, Pegasus, and farmers' issues  Rahul Gandhi  പെഗാസസ്  കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല  രാഹുൽ ഗാന്ധി
പണപ്പെരുപ്പം, പെഗാസസ്, കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവയിൽ വിട്ടുവീഴ്ചയ്‌ക്ക് ആഗ്രഹിക്കുന്നില്ല: രാഹുൽ ഗാന്ധി

By

Published : Jul 28, 2021, 3:17 PM IST

ന്യൂഡൽഹി : പണപ്പെരുപ്പം, പെഗാസസ്, കർഷക പ്രതിഷേധം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് പ്രതിപക്ഷ പാർട്ടികൾ വിട്ടുവീഴ്‌ചയ്ക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രസ്‌തുത വിഷയങ്ങളിൽ പാർലമെന്‍റിൽ ചർച്ച നടത്തണം, അതിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ.

സമ്മേളനം തടസപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്ന കേന്ദ്ര ആരോപണം പൊള്ളയാണെന്നും രാഹുല്‍ പറഞ്ഞു. ഇരുസഭകളിലെയും പ്രതിപക്ഷ അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് രാഹുലിന്‍റെ പ്രസ്താവന.

read more:പെഗാസസ് ഫോൺ ചോർത്തൽ; ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ ചർച്ച നടത്തും

കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി), ശിവസേന, രാഷ്ട്രീയ ജനതാദൾ (ആർ‌ജെഡി), സമാജ്‌വാദി പാർട്ടി (എസ്‌പി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ‌എസ്‌പി), കേരള കോൺഗ്രസ് (എം), വിതുത്തലായ് ചിരുതൈഗൽ കച്ചി (വിസികെ)എന്നിവരുൾപ്പെടെ 14 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു.

ജൂലൈ 19 ന് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ വിവിധ വിഷയങ്ങൾ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കുന്നുണ്ട് .

ABOUT THE AUTHOR

...view details