ലഖ്നൗ: വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം കാരണങ്ങള്‍ കണ്ടെത്തുകയാണ് സർക്കാർ. പ്രശ്‌നത്തിന്‍റെ കാരണം പറയുകയല്ല, അത് പരിഹരിക്കുക എന്നതാണ് സർക്കാരിന്‍റെ ജോലിയെന്ന് അഖിലേഷ് പറഞ്ഞു.
കാരണം പറയുകയല്ല, പരിഹരിക്കാനാണ് സർക്കാർ; വിമർശനവുമായി അഖിലേഷ് യാദവ് - ബിജെപിക്കെതിരെ വിമർശനവുമായി അഖിലേഷ് യാദവ്
യുപിയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അഖിലേഷ് യാദവിന്‍റെ വിമർശനം
അഖിലേഷ് യാദവ്
സാങ്കേതിക തകരാറുകളാൽ യുപിയിലെ ചില വൈദ്യുതി ഉൽപ്പാദന യുണിറ്റുകള്‍ ആഴ്‌ചകളായി അടച്ചിട്ടിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് അഖിലേഷിന്‍റെ വിമർശനം. സംസ്ഥാനത്തെ ജനങ്ങൾ ചൂടിലും അപ്രഖ്യാപിത പവർകട്ടിലും പൊള്ളുകയാണെന്ന് കഴിഞ്ഞ ദിവസവും ബിജെപി സർക്കാരിനെ വിമർശിച്ച് അഖിലേഷ് ട്വീറ്റ് ചെയ്‌തിരുന്നു.