ബെംഗളൂരു: പാർട്ടി അധികാരത്തിൽ വന്നാൽ ആരാണ് സർക്കാരിനെ നയിക്കുന്നത് എന്നതിനെച്ചൊല്ലി ഭിന്നാഭിപ്രായങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് പാർട്ടിയുടെ ഭാവി സംസ്ഥാന നേതൃത്വത്തെക്കുറിച്ച് പരസ്യ പ്രസ്‌താവനകൾ നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് കർണാടക കോൺഗ്രസിന്‍റെ അച്ചടക്ക സമിതി നേതാക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ടു. ഇത്തരം ചർച്ചകളെക്കുറിച്ച് പരസ്യമായി ആശങ്ക പ്രകടിപ്പിച്ച കമ്മിറ്റി, നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നുവരുന്ന സമയംവരെ പരസ്യ പ്രസ്‌താവനകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും അഭിപ്രായപ്പെട്ടു.
നേതൃത്വത്തെക്കുറിച്ച് പരസ്യ പ്രസ്‌താവന നടത്തരുതെന്ന് കർണാടക കോൺഗ്രസ് - Sidharamayya
ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്തികളായി പ്രഖ്യാപിച്ച് ഏതാനം നേതാക്കൾ രംഗത്തെത്തിയിരുന്നു.
അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി പാർട്ടിയുടെ സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്‍റ് ഡി കെ ശിവകുമാർ, നിയമസഭാ പാർട്ടി നേതാവ് സിദ്ധരാമയ്യ എന്നിവരെ പ്രഖ്യാപിച്ച് ഏതാനും നേതാക്കൾ അടുത്തിടെ പ്രസ്‌താവനകൾ ഇറക്കിയിരുന്നു. എന്നാൽ അടുത്ത മുഖ്യമന്ത്രിയായി ചില പാർട്ടി സഹപ്രവർത്തകർ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് പ്രതികരിക്കാൻ ശിവകുമാർ വിസമ്മദിച്ചിരുന്നു. ആദ്യം പാർട്ടി അധികാരത്തിൽ വരണമെന്നും മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഹൈക്കമാൻഡും നിയമസഭാംഗങ്ങളും തീരുമാനിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. 2023 വരെയാണ് നിലവിലെ ബിജെപി സർക്കാരിന്‍റെ കാലാവധി.