ന്യൂഡല്‍ഹി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില വീണ്ടും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറുകളുടെ വില യൂണിറ്റിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് സിലിണ്ടറിന് 1053 രൂപയായി.
പാചകവാതക വില വർധിപ്പിച്ചു; ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി - ഇന്ത്യയിലെ പാചകവാതക വില
പാചകവാതകത്തിന് പുതുക്കിയ വില രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
പുതുക്കിയ വില രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ പ്രധാന നഗരങ്ങളായ കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ സിലിണ്ടര്‍ യൂണിറ്റിന് യഥാക്രമം 1,079 രൂപ, 1,052.5 രൂപ, 1,068.5 രൂപ എന്നിങ്ങനെയാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. മെയ് 19നും ഗാർഹിക സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു.
അതേസമയം 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്‍റെ നിരക്ക് ഇന്ന് മുതൽ യൂണിറ്റിന് 8.5 രൂപ കുറച്ചിട്ടുണ്ട്. ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഒരു സിലിണ്ടറിന് യഥാക്രമം 2,012.50 രൂപ, 2,132.00 രൂപ 1,972.50 രൂപ, 2,177.50 രൂപ എന്നിങ്ങനെയാണ് വില.