കേരളം

kerala

ETV Bharat / bharat

ആഭ്യന്തര വിമാന യാത്രക്കാരില്‍ വന്‍ വര്‍ദ്ധനയെന്ന് ഹര്‍ദീപ് സിംഗ് പുരി - ആഭ്യന്തര യാത്ര

ഡിസംബറില്‍ മാത്രം 2,129 വിമാനങ്ങളിലായി 2,27,821 യാത്രക്കാരാണ് ഇതുവരെ യാത്ര ചെയ്തത്

Domestic flight passengers hike  ആഭ്യന്തര വിമാന സര്‍വീസ്  കേന്ദ്ര വ്യോമയാന മന്ത്രി  ഹര്‍ദീപ് സിംഗ് പുരി  ആഭ്യന്തര യാത്ര  കൊവിഡാനന്തര യാത്ര
ആഭ്യന്തര വിമാന യാത്രക്കാരില്‍ വന്‍ വര്‍ദ്ധനയെന്ന് ഹര്‍ദിപ് സിംഗ് പുരി

By

Published : Dec 27, 2020, 3:28 PM IST

ന്യൂഡല്‍ഹി:രാജ്യത്ത് അടച്ചിടലിന് ശേഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഡിസംബറില്‍ മാത്രം 2,129 വിമാനങ്ങളിലായി 2,27,821യാത്രക്കാരാണ് ഇതുവരെ യാത്ര ചെയ്തത്. അടച്ചിടലിന് ശേഷം 4,55,809 യാത്രക്കാരാണ് ഇതുവരെ യാത്ര ചെയ്തത്. രാജ്യത്തെ വിമാനത്താവളങ്ങള്‍ വീണ്ടും സജീവമായി.

ദിനംപ്രതി 25,000ല്‍ അധികം യാത്രക്കാരാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ വഴി യാത്ര ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷിത യാത്രക്കായി രാജ്യത്തെ ജനങ്ങള്‍ വിമാനങ്ങളാണ് ആശ്രയിയിക്കുന്നതെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

ABOUT THE AUTHOR

...view details