മുംബൈ:ആഭ്യന്തര വിമാന യാത്രക്കാർക്ക് ഇനി മുതൽ ഒരു ഹാൻഡ് ബാഗേജ് മാത്രം കൊണ്ടുപോകാനുള്ള അനുവാദം നൽകിയാൽ മതിയെന്ന് കേന്ദ്ര വ്യവസായ സുരക്ഷ സേന (CISF) സിവിൽ ഏവിയേഷൻ സുരക്ഷ ഏജൻസിയായ ബിസിഎഎസിനെ (BCAS) അറിയിച്ചു.
യാത്രക്കാർ ഒന്നിലധികം ബാഗേജുകൾ കരുതുന്നത് വഴി വിമാനത്താവളങ്ങളിലെ പ്രീ-എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിൽ തിരക്ക് വർധിക്കുന്നതിനാലാണ് പുതിയ നടപടി. എല്ലാ എയർലൈനുകളും ഈ ചട്ടം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാനും സിഐഎസ്എഫ് ബിസിഎഎസിന് നിർദേശം നൽകി.