മോത്തിഹാരി (ബിഹാർ) : കൗതുകം ഉണർത്തി കോലുവിന്‍റെയും വസന്തിയുടെയും കല്യാണം. കോലുവും വസന്തിയും നായകളാണ് എന്നുള്ളതാണ് ഏറെ പുതുമ. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ല ആസ്ഥാനമായ മോത്തിഹാരിയിലെ മജുർഹ ഗ്രാമത്തിലാണ് സംഭവം.
കോലുവും വസന്തിയും വിവാഹിതരായി; പുതുമയായി നായകളുടെ കല്യാണം ഹൈന്ദവ ആചാര പ്രകാരം വളരെ ആർഭാടത്തോടെയായിരുന്നു നായകളുടെ വിവാഹം. നരേഷ് സാഹ്നിയും ഭാര്യ സവിത ദേവിയും വളർത്തുന്ന നായകളാണ് വിവാഹിതരായത്. കുലദേവതയെ ആരാധിച്ചുകൊണ്ടായിരുന്നു വിവാഹം. വാദ്യമേളങ്ങളുടെ താളത്തിനൊത്ത് ആടിയും പാടിയും ഘോഷയാത്രയുമായി കോലു ഗ്രാമത്തിൽ പ്രദക്ഷിണം നടത്തി.
ഗ്രാമത്തിലെ നാനൂറോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിനായി മണ്ഡപം, ഭക്ഷണ-പാനീയങ്ങൾ, സംഗീത വിരുന്ന് തുടങ്ങിയവ ഒരുക്കി. ഡിജെയുടെ താളത്തിനൊത്ത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ നൃത്തം ചെയ്‌തു. വിവാഹത്തോടനുബന്ധിച്ച് സ്വാദിഷ്‌ടമായ വിഭവങ്ങൾ തയ്യാറാക്കാൻ ഒരു പാചകക്കാരനെയും ഏർപ്പാടാക്കി.
മക്കൾക്ക് വേണ്ടി താൻ ചില നേർച്ചകൾ നേർന്നിരുന്നതായും അത് ഇപ്പോൾ നിറവേറി എന്നും സവിത പറഞ്ഞു.
Also read: Viral Video| ഉടമയെ രക്ഷിക്കാന്‍ ഏറ്റുമുട്ടി മൂര്‍ഖനെ കൊന്നു; നായയ്‌ക്ക് നഷ്‌ടമായത് സ്വന്തം ജീവന്‍