ഭോപ്പാൽ : മധ്യപ്രദേശിൽ കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് നായയെ താഴെക്കെറിഞ്ഞ് കൊന്ന സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഇൻഡോറിലെ ലസുദിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി 18 നാണ് മൃഗ പീഡനത്തിന്‍റെ ഞെട്ടിക്കുന്ന സംഭവം നടന്നത്. റോയൽ അമർ ഗ്രീൻ ബിൽഡിങ്ങിന്‍റെ ആറാം നിലയിൽ നിന്ന് അജ്‌ഞാതരായ ചിലർ നായയെ താഴേക്ക് എറിയുകയായിരുന്നുവെന്ന് ആരോപിച്ച് പീപ്പിൾ ഫോർ അനിമൽസിലെ മൃഗ പ്രവർത്തകൻ പിയാൻഷു ജെയിൻ പൊലീസിൽ പരാതി നല്‌കി.
ആറാം നിലയിൽ നിന്ന് നായയെ എറിഞ്ഞുകൊന്നു; കേസെടുത്ത് പൊലീസ് - നായ
മധ്യപ്രദേശിലെ ഇൻഡോറിൽ ജനുവരി 18 നാണ് നായയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞത്.
ആറാം നിലയിൽ നിന്ന് അജ്‌ഞാതകർ നായയെ താഴെക്കെറിഞ്ഞ് കൊന്നു
സംഭവത്തിൽ മൃഗ ക്രൂരത നിയമപ്രകാരവും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻഡോറിൽ മുൻപും മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന കേസുകൾ പുറത്തുവന്നിട്ടുണ്ട്.