ഹൈദരാബാദ് : നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഡെലിവറി ബോയ്‌ക്ക് ഗുരുതര പരിക്ക്. ഹൈദരാബാദിലെ പഞ്ചവടി കോളനിയിൽ ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവം. 30കാരനായ ഇല്ല്യാസിനാണ് പരിക്കേറ്റത്.
പഞ്ചവടി കോളനിയിലെ ശ്രീനിധി ഹൈറ്റ്സ് അപ്പാർട്മെന്‍റിന്‍റെ മൂന്നാം നിലയിൽ നിന്നാണ് ഇയാൾ വീണത്. മെത്ത ഡെലിവറി ചെയ്യാനെത്തിയ യുവാവിനെ ഡോബർമാൻ ഇനത്തിൽപ്പെട്ട നായ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ വർഷം ജനുവരിക്ക് ശേഷം നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.
മെത്ത വിതരണം ചെയ്യാനെത്തിയ യുവാവിനെ കണ്ട് നായ നിർത്താതെ കുരയ്‌ക്കുകയും ഭാഗികമായി അടഞ്ഞുകിടന്ന വാതിലിനടിയലൂടെ നായ പുറത്തേക്ക് ചാടി ആക്രമിക്കുകയുമായിരുന്നു. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇല്ല്യാസ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) സെക്ഷൻ 289 പ്രകാരം റായ്‌ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഡെലിവറി എക്‌സിക്യൂട്ടീവിന്‍റെ ചികിത്സ ചെലവ് നായയുടെ ഉടമ വഹിക്കണമെന്ന് തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (ടിജിപിഡബ്ല്യു) പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
വളർത്തുനായയുടെ പിന്നാലെ ഓടിയതിനെ തുടർന്ന് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടി 23കാരനായ റിസ്വാൻ മരിച്ചു. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിൽ ജോലി ചെയ്‌തിരുന്ന മുഹമ്മദ് റിസ്‌വാൻ പാഴ്‌സൽ ഡെലിവറി ചെയ്യാൻ ബഞ്ചാര ഹിൽസിലെ ഒരു അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലേക്ക് പോയിരുന്നു.
ആദ്യത്തെ സംഭവം ജനുവരിയിൽ : നായയെ ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ബോയ്‌ക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ബഞ്ചാരഹിൽസിൽ ജനുവരിയിലായിരുന്നു സംഭവം. യൂസുഫ്‌ഗുഡയിലെ ശ്രീരാംനഗർ സ്വദേശിയായ മുഹമ്മദ് റിസ്‌വാൻ (23) ആണ് മരിച്ചത്.
ബഞ്ചാരഹിൽസ് റോഡ് നമ്പർ ആറിൽ ലുംബിനി റോക്ക് കാസ്‌റ്റിലെ അപ്പാർട്ട്‌മെന്‍റിന്‍റെ മൂന്നാം നിലയിലേക്ക് ഓർഡർ നൽകാനായി രാത്രി എത്തിയതായിരുന്നു റിസ്‌വാൻ. വീട്ടിലെ ജർമ്മൻ ഷെപ്പേർഡ് നായ കുരച്ച് ചാടിയപ്പോൾ ഭയന്നുപോയ റിസ്‌വാൻ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ വീട്ടുടമ ശോഭന ഇയാളെ ആംബുലൻസിൽ നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
വിവാദ ആവശ്യവുമായി ഉപഭോക്താവ് : സ്വിഗ്ഗിയില്‍ താന്‍ ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണമെത്തിക്കാന്‍ മുസ്‌ലിമായ വിതരണക്കാരനെ നിയോഗിക്കരുതെന്ന വിദ്വേഷ ആവശ്യം ഉന്നയിച്ച് ഉപഭോക്താവ്. അറിയിപ്പിന്‍റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. 'എങ്ങനെ എത്തിച്ചേരാം' (How To Reach) എന്ന വിഭാഗത്തിലാണ് ഉപഭോക്‌താവിന്‍റെ വിഭാഗീയ പരാമര്‍ശം. 'മുസ്‌ലിമായ വിതരണക്കാരനെ ആവശ്യമില്ല' എന്നായിരുന്നു ഉപഭോക്താവിന്‍റെ പരാമർശം. ഇതിന്‍റെ സ്‌ക്രീൻഷോട്ട് തെലങ്കാന സ്‌റ്റേറ്റ് ടാക്‌സി ആൻഡ് ഡ്രൈവേഴ്‌സ് ജെഎസി ചെയർമാൻ ഷെയ്ഖ് സലാവുദ്ദീൻ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
Also read :'ഭക്ഷണമെത്തിക്കാന്‍ മുസ്‌ലിം വേണ്ട'; സ്വിഗ്ഗിയിലേക്ക് വിദ്വേഷ സന്ദേശമയച്ച് ഉപഭോക്താവ്