ദാവൻഗെരെ (കർണാടക): പശുവിന്‍റെ വയറ്റിൽ നിന്ന് 30 കിലോയിലധികം പ്ലാസ്റ്റിക്ക് പുറത്തെടുത്ത് മൃഗസംരക്ഷണ വകുപ്പ് ഡോക്‌ടർമാര്‍. ദാവൻഗരെ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഡോക്‌ടർമാരാണ് പ്ലാസ്റ്റിക്ക് നീക്കം ചെയ്‌തത് (doctors removed 30 kg of plastic from cows stomach). വെറ്ററിനറി ആശുപത്രിയിലെ ഡോ. നാഗപ്പ, ഡോ. തിപ്പേസ്വാമി, ഡോ. ശ്രീദേവി, ഡോ. സെയ്‌ദ് എന്നിവരടങ്ങിയ സംഘമാണ് ശസ്‌ത്രക്രിയ (Animal husbandry department) നടത്തിയത്.
ഹരിഹരയിലെ കാളിദാസ നഗറിൽ താമസിക്കുന്ന കൊപ്പേലുരു തിപ്പേഷിന്‍റെ പശു കഴിഞ്ഞ 15 ദിവസമായി രോഗബാധിതയായിരുന്നു. അതിനാൽ പശു കാലിത്തീറ്റ ശരിയായ രീതിയിൽ കഴിച്ചിരുന്നില്ല. ഇതോടെ ആശങ്കയിലായ തിപ്പേഷ് പശുവിനെ ഹരിഹർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചു. എന്നിട്ടും ആരോഗ്യം മെച്ചപ്പെട്ടില്ല. ഇതിനിടെ പശുവിന്‍റെ വയർ വീർത്തതിനാൽ റോമിനോടോമി ശസ്‌ത്രക്രിയ നടത്താൻ ഡോക്‌ടർ തീരുമാനിച്ചു.