കേരളം

kerala

ETV Bharat / bharat

യുവതിയുടെ വയറിനകത്ത് പഞ്ഞി, പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം - യുവതിയുടെ വയറിനകത്ത് പഞ്ഞി

ഒഡിഷയിലെ റായഗഡ ജില്ല ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയിലാണ് സംഭവം.

Doctors allegedly left cotton swab in Odisha woman's abdomen  doctor left cotton swab in stomach  Doctor negligence during obstetric surgery  പ്രസവ ശസ്ത്രക്രിയ ഡോക്‌ടറുടെ അനാസ്ഥ  യുവതിയുടെ വയറിനകത്ത് പഞ്ഞി  റായഗഡ ജില്ല ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രി
പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്‌ടറുടെ അനാസ്ഥ; യുവതിയുടെ വയറിനകത്ത് പഞ്ഞി

By

Published : Mar 25, 2022, 7:38 PM IST

റായഗഡ (ഒഡിഷ): പ്രസവ ശസ്ത്രക്രിയക്കിടെ ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയിൽ യുവതിയുടെ വയറിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി. റായഗഡ ജില്ല ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയിലാണ് സംഭവം. വയറിൽ വച്ച് തുന്നിക്കെട്ടിയ പഞ്ഞി പുറത്തെടുക്കാൻ ലക്ഷങ്ങൾ ചെലവായെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.

കോരാപുട്ട് ജില്ലയിലെ ബിരിഗുഡ ഗ്രാമവാസിയായ കാഞ്ചൻ ഹലബയുടെ വയറ്റിലാണ് ശസ്ത്രക്രിയക്കിടെ ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധ മൂലം പഞ്ഞി പെട്ടത്. റായഗഡ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ യുവതിയെ പ്രസവ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തിന് ശേഷം യുവതിയെ ഡിസ്‌ചാർജ് ചെയ്യുകയും ചെയ്‌തു.

എന്നാൽ കുറച്ചുദിവസങ്ങൾക്ക് ശേഷം യുവതിക്ക് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. വയറുവേദന കലശലായതിനെ തുടർന്ന് യുവതിയെ വീണ്ടും റായഗഡ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യുവതിക്ക് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഡോക്‌ടർ തിരികെ അയച്ചു.

എന്നാൽ വേദന കുറയാതെ വന്നതിനെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങൾ വീണ്ടും കാഞ്ചൻ ഹലബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ആൾട്രാസൗണ്ട് പരിശോധനയിൽ വയറിനുള്ളിൽ പഞ്ഞി കണ്ടെത്തുകയായിരുന്നു. പണത്തേക്കാൾ പ്രധാനം യുവതിയുടെ ജീവൻ ആയിരുന്നതിനാൽ കാഞ്ചനെ ഉടൻതന്നെ വിശാഖപട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തി പഞ്ഞി പുറത്തെടുക്കുകയായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് പറയുന്നു.

ശസ്ത്രക്രിയക്ക് ധാരാളം പണം ചെലവായെന്നും അതിനായി ഭൂമിയും സ്വർണവും പണയം വച്ചുവെന്നും ഭർത്താവ് പറയുന്നു. ഡോക്‌ടർമാരുടെ അശ്രദ്ധ മൂലം കാഞ്ചൻ ഹലബക്ക് കടുത്ത മാനസിക, ശാരീരിക വേദനകളിലൂടെ കടന്നുപോകേണ്ടി വന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റായഗഡ ഡിഎച്ച്എച്ച് ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ലാൽമോഹൻ റൗത്രേയ് പറഞ്ഞു.

Also Read: മുന്‍ എംഎല്‍എമാര്‍ക്ക് ഒറ്റ ടേമിലെ പെന്‍ഷന്‍ മാത്രം; പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details