മുംബൈ:ടാറ്റ സണ്‍സ് ഗ്രൂപ്പിന്‍റെ മുൻ ചെയർമാന്‍ സൈറസ് മിസ്‌ത്രിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് വിലയിരുത്തല്‍. മഹാരാഷ്‌ട്രയിലെ കാസ സർക്കാർ ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിച്ച ഡോക്‌ടര്‍ ശുഭം സിങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വരുന്ന വഴി പാൽഘറിലെ ദേശീയപാതയില്‍ ഞായറാഴ്‌ചയുണ്ടായ (സെപ്‌റ്റംബര്‍ 4) അപകടത്തിലാണ് സൈറസ് മിസ്‌ത്രിയുടെ അന്ത്യം സംഭവിച്ചത്.
''സൈറസ് മിസ്‌ത്രി, ജഹാംഗീർ ദിന്‍ഷ പണ്ടോളെ ഉൾപ്പെടെ രണ്ട് പേരെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. മിസ്‌ത്രി സംഭവസ്ഥലത്ത് വച്ച് മരിച്ചതായി നാട്ടുകാർ പറഞ്ഞു. ജഹാംഗീർ യാത്രയ്‌ക്കിടെയാണ് മരിച്ചത്'', ഡോ. ശുഭം സിങ് വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.