കോര്‍ബ(ഛത്തീസ്‌ഗഡ്): മദ്യലഹരിയില്‍ ഡോക്‌ടര്‍ വനിത രോഗിയെ മര്‍ദ്ദിച്ചെന്ന് പരാതി. ഛത്തീസ്‌ഗഡിലെ കോര്‍ബ ജില്ല മെഡിക്കല്‍ കോളജിലാണ് സംഭവം. ഡോക്‌ടര്‍ രോഗിയെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഡോക്‌ടര്‍ക്ക് ആശുപത്രി അധികൃതര്‍ കാരണല്‍ കാണിക്കല്‍ നോട്ടീസ് നല്‍കി.
ചികിത്സയ്‌ക്കിടെ മദ്യലഹരിയില്‍ ഡോക്‌ടര്‍ രോഗിയായ സ്‌ത്രീയെ മര്‍ദിച്ചു - ഛത്തീസ്‌ഗഡ്
ഛത്തീസ്‌ഗഡിലെ കോര്‍ബ ജില്ല മെഡിക്കല്‍ കോളജിലാണ് സംഭവം
ഗെര്‍വാനി ഗ്രാമത്തിലെ സുഗ്‌മതി എന്ന സ്‌ത്രീയെയാണ് ഡോക്‌ടര്‍ മര്‍ദ്ദിച്ചത്. സുഗ്‌മതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാത്രിയാണ് മകന്‍ ശ്യാംകുമാര്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ആംബുലന്‍സിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭിക്കാന്‍ സമയമെടുക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലാണ് സുഗ്‌മതിയെ ആശുപത്രിയില്‍ എത്തിച്ചത്.
ചികിത്സയ്‌ക്കിടയിലാണ് തന്‍റെ അമ്മയെ ഡോക്‌ടര്‍ മര്‍ദ്ദിച്ചതെന്ന് ശ്യാംകുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. അവിനാശ് മെഷ്‌റാം വ്യക്തമാക്കി