ചെന്നൈ:അനധികൃതമായി റെംഡെസിവിർ വിൽപന നടത്തിയ കേസിൽ ഡോക്‌ടർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. തിരുവണ്ണാമല സ്വദേശി വിഘ്‌നേഷ്, വെസ്റ്റ് താംബരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് ഇമ്രാൻ ഖാൻ (26), ഡോക്‌ടറുടെ സുഹൃത്ത് വിജയ് (27) എന്നിവരാണ് പിടിയിലായത്. വിഘ്‌നേഷ് വ്യാജ മാർക്കറ്റിൽ നിന്ന് മരുന്ന് വാങ്ങി സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കും ഫാർമസികൾക്കും വിൽപന നടത്തി വരികയായിരുന്നു.
അനധികൃതമായി റെംഡെസിവിർ വിൽപന നടത്തിയ കേസിൽ ഡോക്‌ടർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
സിവിൽ സപ്ലൈസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. ഇവരുടെ പക്കൽ നിന്നും 17 റെംഡെസിവിർ മരുന്നുകളും പിടിച്ചെടുത്തു.
അനധികൃതമായി റെംഡെസിവിർ വിൽപ്പന നടത്തിയ കേസിൽ ഡോക്‌ടർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
മുഹമ്മദ് ഇമ്രാൻ ഖാൻ 4,700 രൂപയുടെ മരുന്ന് 6000 രൂപയ്‌ക്ക് വാങ്ങി 20,000 രൂപയ്ക്ക് വിൽപന നടത്തി വരുന്നതായി കണ്ടെത്തി. സിവിൽ സപ്ലൈസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. ഇവരുടെ പക്കൽ നിന്നും 17 റെംഡെസിവിർ മരുന്നുകളും പിടിച്ചെടുത്തു.