ജയ്‌പൂർ :രാജസ്ഥാനിലെ ജയ്‌പൂരിൽ ചികിത്സയ്‌ക്കായി സ്വകാര്യ ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്‌ടർ ബലാത്സംഗം ചെയ്‌തതായി പരാതി. കർധാനി സ്വദേശിയായ യുവതിയാണ് ഡോക്‌ടർക്കെതിരെ ഇവിടുത്തെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ജൂൺ 27നായിരുന്നു സംഭവം.
ചികിത്സക്കെത്തിയ യുവതിയെ ഡോക്‌ടർ ബലാത്സംഗം ചെയ്‌തു ; ക്രൂരത മയക്കിയ ശേഷമെന്ന് പരാതിയില്‍ - Rajasthan Crime news
ജയ്‌പൂരിലെ കർധാനി സ്വദേശിയായ യുവതിയാണ് സ്വകാര്യ ക്ലിനിക്കിലെ ഡോക്‌ടർ ശീതളപാനീയം നൽകിയ ശേഷം ബലാത്സംഗം ചെയ്‌തതായി പരാതി നൽകിയത്
![ചികിത്സക്കെത്തിയ യുവതിയെ ഡോക്‌ടർ ബലാത്സംഗം ചെയ്‌തു ; ക്രൂരത മയക്കിയ ശേഷമെന്ന് പരാതിയില്‍ Doctor allegedly rapes patient in Jaipur യുവതിയെ ഡോക്‌ടർ ബലാത്സംഗം ചെയ്‌തതായി പരാതി ജയ്‌പൂരിൽ യുവതിയെ ഡോക്‌ടർ ബലാത്സംഗം ചെയ്‌തതായി പരാതി രാജസ്ഥാനിൽ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ഡോക്‌ടർ Doctor rapes patient in Rajasthan Crime news Rajasthan Crime news ക്രൈം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16095985-thumbnail-3x2-jaipur.jpg)
ചികിത്സക്കായി എത്തിയ യുവതിയെ ഡോക്‌ടർ ബലാത്സംഗം ചെയ്‌തതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
ശാരീരിക അസ്വസ്ഥതകളെത്തുടർന്നായിരുന്നു സംഭവ ദിവസം വീടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ യുവതി ചികിത്സയ്ക്കായി എത്തിയത്. ഡോക്‌ടർ ശീതളപാനീയം നൽകി യുവതിയെ ബോധരഹിതയാക്കിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
ബോധം വീണ്ടെടുത്ത ശേഷം വീട്ടിലെത്തിയ യുവതി സംഭവം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. അതേസമയം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കർധാനി പൊലീസ് സ്റ്റേഷൻ ഓഫിസർ ബി എൽ മീണ വ്യക്തമാക്കി.