ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'ദി ഓസ്‌ട്രേലിയൻ' പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ. അടിസ്ഥാനരഹിതമായ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നായിരുന്നു ഹൈക്കമ്മീഷന്‍റെ മറുപടി. കൊവിഡിനെതിരായി രാജ്യം പോരാടുമ്പോൾ ഇത്തരം പ്രചരണങ്ങൾ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും ചീഫ് എഡിറ്റർ ക്രിസ്‌റ്റഫർ ഡോറിന് അയച്ച കത്തിൽ ഹൈക്കമ്മീഷൻ കൂട്ടിച്ചേർത്തു.
അടിസ്ഥാനരഹിതമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുത്: 'ദി ഓസ്‌ട്രേലിയൻ' പത്രത്തിനെതിരെ ഇന്ത്യൻ ഹൈക്കമ്മീഷൻ
മോദി ഇന്ത്യയെ മഹാദുരന്തത്തിലേക്ക് നയിക്കുന്നു എന്ന് 'ദി ഓസ്‌ട്രേലിയൻ' പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പരാമർശിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തിയത്.
Do not publish such baseless articles: India to 'The Australian'
മോദി ഇന്ത്യയെ മഹാദുരന്തത്തിലേക്ക് നയിക്കുന്നു എന്നായിരുന്നു ലേഖനത്തിൽ പരാമർശിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ അഹങ്കാരവും അമിതമായ ദേശീയവാദവും കഴിവില്ലായ്‌മയും ഇന്ത്യയെ വലിയൊരു മഹാമാരിയുടെ പ്രതിസന്ധിയിലേക്ക് എത്തിച്ചു എന്ന് 'ദി ഓസ്‌ട്രേലിയൻ' ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെ ഏപ്രിൽ 25ന് 'ടൈംസ്' പത്രത്തിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനെ തുടർന്നാണ് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ പ്രതികരണം.