മയിലാടുതുറൈ: അഞ്ച് വർഷങ്ങൾക്ക് ശേഷം ആരംഭിച്ച ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ എംഎല്‍എ നാട്ടുകാർക്ക് സമ്മാനിച്ചത് വൻ കൗതുകം. തിരുവിടൈകഴിക്കും മയിലിയാടുതുറൈയ്ക്കും ഇടയിലാണ് വർഷങ്ങൾക്ക് ശേഷം ബസ് സർവീസ് പുനരാരംഭിച്ചത്. ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം എംഎല്‍എ നിവേദ മുരുകൻ ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ബസ് സ്റ്റാർട്ട് ചെയ്തു.
ഇതാണ് ഉദ്ഘാടനം, എംഎല്‍എ ബസ് ഓടിച്ചത് ആറ് കിലോമീറ്റർ: കാണാം വീഡിയോ - ആറ് കിലോമീറ്ററോളം ബസ് ഓടിച്ച് ഡിഎംകെ എംഎൽഎ
തമിഴ്‌നാട്ടിലെ പൂമ്പുഹാർ മണ്ഡലത്തിലെ സർക്കാർ ബസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് ഡി.എം.കെ എംഎൽഎ നിവേദ മുരുകൻ ആറ് കിലോമീറ്റർ നിറയെ യാത്രക്കാരുമായി ബസ് ഓടിച്ചത്.
ആറ് കിലോമീറ്ററോളം ബസ് ഓടിച്ച് ഡി.എം.കെ എംഎൽഎ
സാധാരണ ഗതിയില്‍ അതോടെ ഉദ്ഘാടന പരിപാടി കഴിയുന്നതാണ്. എന്നാല്‍ എംഎല്‍എ നിവേദ മുരുകൻ ആറ് കിലോമീറ്ററോളം നിറയെ യാത്രക്കാരുമായി ബസ് ഓടിച്ചു. എംഎൽഎ ബസ് ഓടിക്കുന്നത് കണ്ട നാട്ടുകാർക്ക് അതൊരു കൗതുകമായി. തമിഴ്‌നാട്ടിലെ പൂമ്പുഹാർ മണ്ഡലത്തിലെ ഡിഎംകെ എംഎല്‍എയാണ് നിവേദ മുരുകൻ.
ALSO READ:എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ്