ചെന്നൈ:ബിജെപി-എഐഎഡിഎംകെ സഖ്യത്തെ പരിഹസിച്ച് ഡിഎംകെ യൂത്ത് വിങ് സെക്രട്ടറി ഉദയനിധി സ്റ്റാലിൻ. മധുരയിൽ അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുമെന്ന വാഗ്‌ദാനത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സത്തൂരിലെ പ്രചാരണത്തിനിടെ ഒരു ഇഷ്‌ടിക കയ്യിലുയത്തിപ്പിടിച്ച ശേഷം തന്നോടൊപ്പം എയിംസും കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
മധുരയിലെ എയിംസ് വാഗ്‌ദാനം മാത്രമെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ - ഉദയനിധി സ്റ്റാലിൻ
ആശുപത്രിക്കായി മൂന്ന് വർഷം മുമ്പ് ബിജെപി-എഐഎഡിഎംകെ സഖ്യം തറക്കല്ലിട്ടിരുന്നുവെന്നും എന്നാൽ ആദ്യഘട്ട നിർമാണം പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്നും ഉദയനിധി സ്റ്റാലിൻ ആരോപിച്ചു
ആശുപത്രിക്കായി മൂന്ന് വർഷം മുമ്പ് ബിജെപി-എഐഎഡിഎംകെ സഖ്യം തറക്കല്ലിട്ടിരുന്നു. എന്നാൽ ആദ്യഘട്ട നിർമാണം പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അതിനാൽ അതിന്‍റെ ഒരു ഇഷ്‌ടിക ഞാനെടുത്തുകൊണ്ടു വന്നു. എയിംസ് ആശുപത്രിയുടെ നിർമാണത്തിനായി എഐഎഡിഎംകെ-ബിജെപി സഖ്യം ഇതാണ് ചെയ്‌തതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മധുരയിലെ എയിംസ് ആശുപത്രിക്ക് തറക്കല്ലിട്ടത്. എയിംസ് ആശുപത്രിയെക്കുറിച്ച് ഡിഎംകെ തെറ്റായ പ്രസ്‌താവനകളാണ് നടത്തിയതെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം മറുപടി നൽകി.