ചെന്നൈ: തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ നിർണായക കരുനീക്കങ്ങളുമായി ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ അമിത് ഷാ ചെന്നൈയിലെത്തി. അഴഗിരിപക്ഷം ബിജെപിയുമായി ചർച്ച നടത്തിയിട്ടുമുണ്ട്.
അമിത് ഷാ ചെന്നൈയില്‍; അഴഗിരി പക്ഷവുമായി ചര്‍ച്ച നടത്തി - തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാനൊരുങ്ങി ബിജെപി; മുൻ ഡിഎംകെ എംപി ബിജെപിയില്‍
അഴഗിരിയുടെ അടുത്ത അനുയായിയും മുൻ ഡിഎംകെ എംപിയുമായ കെപി രാമലിംഗം ബിജെപിയിൽ
അമിത് ഷാ ചെന്നൈയിൽ എത്തുന്നതിന് മുൻപ് തന്നെ അഴഗിരിയുടെ അടുത്ത അനുയായിയും മുൻ ഡിഎംകെ എംപിയുമായ കെപി രാമലിംഗം ബിജെപിയിൽ ചേർന്നു. എംജിആറിന്‍റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ എത്തിയിരിക്കുന്നത്. ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ എങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം.
ഖുശ്ബുവിന് പിന്നാലെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനുള്ള നീക്കവും സജീവമാണ്. ഖുശ്ബുവിന് പിന്നാലെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനുള്ള നീക്കവും സജീവമാണ്. രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാഷ്ട്രീയ ചർച്ചകൾ നീട്ടിവയ്ക്കാം എന്നാണ് താരം മറുപടി നൽകിയത്.