ചെന്നൈ:കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം കൊണ്ടുവരണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. കേരള നിയമസഭയിൽ പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് സ്റ്റാലിൻ മുഖ്യമന്ത്രി കെ. പളനിസ്വാമിക്ക് കത്തെഴുതിയത്. ഇതിനായി പ്രത്യേക സമ്മേളനം ഉടൻ വിളിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ 37 ദിവസങ്ങളായി ഡൽഹിയിൽ പ്രതിഷേധിക്കുകയാണ്.
കാർഷിക നിയമങ്ങൾക്കെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ
പ്രമേയം പാസാക്കുന്നതിന് അടിയന്തര നിയമസഭ സമ്മേളനം ചേരണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു
കാർഷിക നിയമങ്ങൾക്കെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ
തന്‍റെ സംസ്ഥാനത്തിലുള്ള കർഷകരെ ഇത് ബാധിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പളനിസ്വാമി പറയുന്നത്. കാർഷിക വായ്‌പ എഴുതിത്തള്ളുക, സൗജന്യ വൈദ്യുതി നൽകുക തുടങ്ങിയവ നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയിൽ, കർഷകർ പ്രതിസന്ധി നേരിടുന്ന സമയത്ത് അവർക്കൊപ്പം നിൽക്കുകയും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യണമെന്ന് സ്റ്റാലിൻ പറഞ്ഞു. പഞ്ചാബ്, കേരളം, ഡൽഹി എന്നിവിടങ്ങളിൽ കർഷകരെ പിന്തുണച്ച് കേന്ദ്രസർക്കാരിന്‍റെ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയങ്ങൾ പാസാക്കി.