ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമായിരിക്കുമെന്ന് ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്‌റ്റാലിൻ.
സത്യപ്രതിജ്ഞ ചടങ്ങ് ലളിതമായിരിക്കും: എം.കെ സ്‌റ്റാലിൻ - DMK chief Stalin
ചൊവ്വാഴ്‌ച തെരഞ്ഞെടുത്ത എംഎൽഎമാുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിരിക്കും: എം.കെ സ്‌റ്റാലിൻ
അദ്ദേഹത്തിന്‍റെ പിതാവും പാർട്ടി സ്ഥാപകനുമായ എം കരുണാനിധിയുടെ ശവകുടീരത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.കെ സ്‌റ്റാലിൻ. സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ തീയതി ഉടൻ അറിയിക്കുമെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്‌ച തെരഞ്ഞെടുത്ത എംഎൽഎമാുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. തങ്ങൾക്ക് വോട്ട് ചെയ്‌ത ജനങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്‌തു.