ചെന്നൈ: തമിഴ്നാട്ടിലടക്കം രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മയും അശ്രദ്ധയുമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. വാക്സിനുകള്‍ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല.
കൊവിഡ് രണ്ടാം തരംഗം കേന്ദ്രത്തിന്‍റെ കഴിവുകേട്: സ്റ്റാലിന്‍
എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരും മോദിയും ശ്രമിക്കണം. പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി കുത്തിവയ്പ്പ് ചുരുക്കുന്നത് ആശങ്കയുണ്ടാക്കുന്നു
വാക്സിനേഷന്‍ ഡ്രൈവിന് ടിക്കാ ഉത്സവെന്ന് പേര് നല്‍കിയ പ്രധാനമന്ത്രിയുടെ നീക്കം സര്‍ക്കാരിന്‍റെ വീഴ്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും എല്ലാവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യാന്‍ മോദി തയ്യാറാവുന്നില്ല. അതേ സമയം അഞ്ച് കോടിയിലധികം ഡോസുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. കൊവിഡ് അതിവ്യാപന സമയത്തും ബംഗാളില്‍ ബിജെപിക്കായി പ്രചാരണം നടത്തുന്ന തിരക്കിലാണ് പ്രധാനമന്ത്രിയെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
സാര്‍വത്രികമായ വാക്സിനേഷന്‍ ആവശ്യമുള്ള സമയത്ത് പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി കുത്തിവയ്പ്പ് ചുരുക്കുന്നത് ആശങ്കയുണ്ടാക്കുന്നു. തമിഴ്‌നാടിന് ആവശ്യമുള്ളത്ര വാക്സിന്‍ ലഭിക്കുന്നുണ്ടോയെന്ന് സംശയമാണ്. തമിഴ്നാട്ടില്‍ വാക്സിനേഷനോട് വലിയ രീതിയില്‍ അനുകൂല പ്രതികരണം ഉണ്ടാകുന്നില്ലെങ്കില്‍, കുറ്റം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ആവശ്യത്തിന് അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാരുകള്‍ക്കായില്ല. എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരും മോദിയും ശ്രമിക്കേണ്ടത്. തമിഴ്നാടിന് ആവശ്യമുള്ളത്ര വാക്സിന്‍ ഡോസുകളെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.