ചെന്നൈ :മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി ഡിഎംകെ. കേരളത്തിന് ദുരന്ത സഹായമായി ഒരു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ അറിയിച്ചു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന അയല്‍ സംസ്ഥാനമായ കേരളത്തിലെ ജനതയോടൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴക്കെടുതി : കേരളത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് എം.കെ സ്റ്റാലിന്‍ - കേരളത്തിന് ഡിഎംകെയുടെ സഹായം വാര്‍ത്ത
കേരളത്തിന് ദുരന്ത സഹായമായി ഒരു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍
മഴക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കുമെന്ന് എം.കെ സ്റ്റാലിന്‍
Also Read: ഡാമുകള്‍ തുറക്കല്‍ : അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം നല്‍കുക. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഡിഎംകെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.