ബെംഗളൂരു :രാജിവച്ച കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.എസ് ഈശ്വരപ്പയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഈശ്വരപ്പക്കെതിരെ അഴിമതിക്ക് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു.
രാജി പരിഹാരമല്ല. കരാറുകാരൻ സന്തോഷ് പാട്ടീലിന്‍റെ അമ്മ, ഭാര്യ, സഹോദരൻ തുടങ്ങിയവര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കരാറുകാരനെ പീഡിപ്പിക്കുകയും 40 ശതമാനം കമ്മിഷൻ ചോദിച്ചതായുമുള്ള ആരോപണം ശക്തമാണ്. എഫ്.ഐ.ആറില്‍ ഇക്കാര്യം രേഖപ്പെടുത്തണം.