കേരളം

kerala

തനിക്കെതിരെയുള്ളത് വലിയ ഗൂഢാലോചന, തന്‍റെ രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ ശ്രമം : ഡികെ ശിവകുമാര്‍

By ETV Bharat Kerala Team

Published : Jan 2, 2024, 10:34 AM IST

DK Shivakumar Case : അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതികരണവുമായി ഡികെ ശിവകുമാര്‍. തന്‍റെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് വിശദീകരണം. ജയ്‌ഹിന്ദിന് സിബിഐ നോട്ടിസ് നല്‍കിയതിലും പ്രതികരണം.

ഡികെ ശിവകുമാര്‍ കേസ്  Deputy CM Shivakumar  ജയ്‌ഹിന്ദ് സിബിഐ നോട്ടിസ്  DK Shivakumar Case
DK Shivakumars Response About Disproportionate Assets Case

ബെംഗളൂരു : തനിക്കെതിരെ വന്‍ രാഷ്‌ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. അനധികൃത സ്വത്ത് സമ്പാദന കേസ് അതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജയ്‌ഹിന്ദ് ചാനലിന് കഴിഞ്ഞ ദിവസം സിബിഐ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാര്‍.

തനിക്കെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. ചില ബിജെപി നേതാക്കള്‍ തന്നെ ജയിലിലേക്ക് അയക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല. തനിക്ക് നീതി ലഭിക്കും. കേസില്‍ തനിക്കെതിരെ സിബിഐ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു (Karnataka Deputy CM DK Shivakumar).

തന്‍റെ സമ്പാദ്യത്തെ കുറിച്ച് വ്യക്തമായ രേഖകള്‍ ഉണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് ജയ്‌ഹിന്ദിന് നോട്ടിസ് നല്‍കാന്‍ സിബിഐയ്‌ക്ക് സാധിക്കുകയെന്നും ഡികെ ശിവകുമാര്‍ ചോദിച്ചു. രേഖകളൊന്നും ഇല്ലാത്തത് കൊണ്ടല്ല. തന്നെ ശല്യപ്പെടുത്താന്‍ നിരവധി ആളുകളുണ്ട്. എല്ലാം എനിക്കറിയാം, ഒന്നും അറിയാഞ്ഞിട്ടല്ല. തന്‍റെ രാഷ്‌ട്രീയം അവസാനിപ്പിക്കാനാണ് അത്തരക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനായി അവര്‍ വേണ്ടതെല്ലാം ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ തന്‍റെ ഭാര്യയെയും ബന്ധുക്കളെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. രേഖയില്ല എന്നുള്ളതല്ല അവരുടെ പ്രശ്‌നം. പക്ഷേ തന്നെ രാഷ്‌ട്രീയമായി അവസാനിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. യാതൊരു തെറ്റും ചെയ്‌തിട്ടില്ല. തന്നെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കം. അവര്‍ അത് ചെയ്യട്ടെയെന്നും താന്‍ അതിന് തയ്യാറാണെന്നും ഡികെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു (Jaihind Communications Pvt Ltd).

ജയ്‌ഹിന്ദിന് സിബിഐ നോട്ടിസ് :ഡിസംബര്‍ 31 നാണ് ഡികെ ശിവകുമാറിന്‍റെ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ തേടി ജയ്‌ഹിന്ദ് ചാനലിന് സിബിഐ നോട്ടിസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവായ അദ്ദേഹത്തിന്‍റെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടതാണ് കേസ്. ജയ്‌ഹിന്ദ് ചാനലിലെ ഡികെ ശിവകുമാറിന്‍റെ നിക്ഷേപത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം (CBI Investigation Against DK Shivakumar).

Also Read:ഡികെ ശിവകുമാറിന്‍റെ നിക്ഷേപം : ജയ്‌ഹിന്ദ് ചാനലിന് സിബിഐ നോട്ടിസ്

ഡികെ ശിവകുമാറിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയായ ഉഷയുടെയും നിക്ഷേപങ്ങളെ കുറിച്ചാണ് സിബിഐ വിശദാംശങ്ങള്‍ തേടിയത്. ജയ്‌ഹിന്ദ് മാനേജിങ് ഡയറക്‌ടര്‍ ബിഎസ് ഷിജുവിനാണ് ഇതുസംബന്ധിച്ചുള്ള സിബിഐ നോട്ടിസ് ലഭിച്ചത്. ജനുവരി 11ന് ബെംഗളൂരുവിലെ സിബിഐ ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസിലെ നിര്‍ദേശം.

ABOUT THE AUTHOR

...view details