കേരളം

kerala

ETV Bharat / bharat

ദിവ്യ പഹൂജയുടെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍; മൃതദേഹം കണ്ടെത്താനാകാതെ പൊലീസ് - Balraj Gill Arrest

Divya Pahuja Murder Case: മോഡല്‍ ദിവ്യ പഹൂജ കൊലപാതക കേസില്‍ ഒളിവിലായിരുന്ന ബാല്‍രാജ് ഗില്‍ പിടിയിലായത് കൊല്‍ക്കത്തയില്‍ നിന്ന്.

Divya Pahuja Murder Case  Model Murder Arrest  Balraj Gill Arrest  ദിവ്യ പഹൂജ
Divya Pahuja Murder Case

By ETV Bharat Kerala Team

Published : Jan 12, 2024, 10:48 AM IST

ചണ്ഡീഗഢ്:പ്രശസ്‌ത മോഡലായിരുന്ന ദിവ്യ പഹൂജയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍ (Divya Pahuja Murder Case). മോഡലിന്‍റെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ബാല്‍രാജ് ഗില്ലിനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു (Balraj Gill Arrest In Divya Pahuja Murder Case). കേസിലെ മറ്റൊരു പ്രതിയായ രവി ബാംഗ (Ravi Banga) ഇപ്പോഴും ഒളിവില്‍ കഴിയുകയാണെന്നും ഇയാളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം സംഘം അറിയിച്ചു.

കൊല്ലപ്പെട്ട ദിവ്യ പഹൂജയുടെ മൃതദേഹം മറവ് ചെയ്യാന്‍ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഭിജീത് സിങ്ങിനെ സഹായിച്ചത് ബാല്‍രാജ് ഗില്ലും രവി ബാംഗയും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അഭിജീത് സിങ്ങിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് ഗില്‍. ദിവ്യയുടെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം.

കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്‌ത ഗില്ലിനെ ഗുരുഗ്രാമില്‍ എത്തിച്ചതായി ഗുരുഗ്രാം എസിപി വരുണ്‍ ദാഹിയ മാധ്യമങ്ങളെ അറിയിച്ചു. ബാല്‍രാജ് ഗില്ലിനെ ചോദ്യം ചെയ്യുന്നതിലൂടെ ദിവ്യയുടെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം, കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം മറവ് ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, പൊലീസിന് ദിവ്യയുടെ മൃതദേഹം ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഗുരുഗ്രാം ഗുണ്ടാനേതാവ് സന്ദീപ് ഗഡോളിയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് വര്‍ഷം ജയിലിലായിരുന്ന ദിവ്യ പഹൂജ ജനുവരി രണ്ടിനാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Read More :കൊലപാതക കേസിൽ 7 വർഷം ജയിൽവാസം, ജാമ്യം നേടി പുറത്തിറങ്ങി; പ്രശസ്‌ത മോഡൽ ദിവ്യ പഹൂജ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details