കേരളം

kerala

ETV Bharat / bharat

ടെലികോം സേവനങ്ങൾ തടസപ്പെടുത്തുന്ന കർഷക സമരം സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനം - സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനം

സേവനങ്ങൾ തടസപ്പെടുത്തുന്നതും പൗരന്മാരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നതുമായ സമരം ലംഘനമാണെന്ന് ഡിസംബർ 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു

Disruption of telecom services in Punjab  Violation of SC order in Punjab  ടെലികോം സേവനങ്ങൾ തടസപ്പെടുത്തുന്ന കർഷക സമരം  ടെലികോം സേവനങ്ങൾ  പഞ്ചാബ് കർഷക സമരം  സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനം  telecom services in Punjab
ടെലികോം സേവനങ്ങൾ തടസപ്പെടുത്തുന്ന കർഷക സമരം സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനം

By

Published : Dec 28, 2020, 7:38 AM IST

ന്യൂഡൽഹി:പഞ്ചാബിലെ ടെലികോം സേവനങ്ങൾ തടസപ്പെടുത്തുന്ന കർഷക സമരം സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനം. ഇത് സാധാരണ ജനജീവിതവും ക്രമസമാധാനവും തടസപ്പെടുത്തുമെന്ന് വിദഗ്‌ധർ പറയുന്നു. ടെലികോം സേവനങ്ങൾ തടസപ്പെടുത്തുന്നതും പൗരന്മാരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നതുമായ സമരം ലംഘനമാണെന്ന് ഡിസംബർ 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പൊതു, സ്വകാര്യ വസ്‌തുക്കളെ നശിപ്പിക്കുന്നത് സുപ്രീംകോടതി മാർഗനിർദേശങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുകയും ക്രമസമാധാന പാലനം ഉറപ്പാക്കുകയും വേണം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ അഭ്യർഥന മറികടന്ന് സമരത്തിന്‍റെ ഭാഗമായി 1,338 ടെലികോം ടവറുകൾ പഞ്ചാബിൽ തടസപ്പെട്ടു. സംസ്ഥാനത്തെ ടെലികോം സേവനങ്ങൾ തടസപ്പെടുത്തരുതെന്ന് ഡിസംബർ 25ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കർഷകരോട് അഭ്യർഥിച്ചിരുന്നു.

ABOUT THE AUTHOR

...view details