കേരളം

kerala

ഡൽഹിയിൽ കൊവിഡ് പരിശോധന കിറ്റുകൾ നിർമാർജനം ചെയ്യുന്നതിന് എന്ത് പ്രോട്ടോക്കോളാണ് പാലിക്കുന്നതെന്ന് ഹൈക്കോടതി

By

Published : Dec 1, 2020, 4:12 PM IST

സാമ്പിളുകൾ പൊതുയിടങ്ങളിൽ ഉപേക്ഷിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.

സാമ്പിളുകൾ പൊതുയിടങ്ങളിൽ ഉപേക്ഷിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
സാമ്പിളുകൾ പൊതുയിടങ്ങളിൽ ഉപേക്ഷിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ഉപയോഗിച്ച കൊവിഡ് പരിശോധന കിറ്റുകൾ നിർമാർജനം ചെയ്യുന്നതിന് എന്ത് പ്രോട്ടോക്കോളാണ് പാലിക്കുന്നതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഏതെങ്കിലും തരത്തിലുള്ള പ്രോട്ടോക്കോൾ ഇതിനായി നടപ്പാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഡൽഹി ഹൈക്കോടതി ഡൽഹി സർക്കാരിൻ്റെ അഡിഷണൽ സ്റ്റാൻഡിങ് കൗൺസിലർമാരായ സഞ്ജയ് ഘോഷിനോടും നമൻ ജയിനോടും ആവശ്യപ്പെട്ടു.

ലജ്പത് നഗറിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ നടത്തുന്ന ആൻ്റിജൻ പരിശോധനകളുടെ സാമ്പിളുകൾ പൊതുയിടങ്ങളിൽ ഉപേക്ഷിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പങ്കജ് മേത്ത നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ഇത്തരത്തിൽ സാമ്പിളുകൾ ഉപേക്ഷിച്ചാൽ രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ നെഗറ്റീവായ രോഗികളുടെ സാമ്പിളുകളാണ് ഇത്തരത്തിൽ കളയുന്നതെന്നാണ് ഡോക്ടർ പറഞ്ഞതെന്നും പരാതിക്കാരൻ പറഞ്ഞു.

എന്നാൽ ഹർജി നിലനിൽക്കില്ലെന്നും രോഗബാധയില്ലാത്തവരുടെ സാമ്പിളുകളാണതെന്നും സഞ്ജയ് ഘോഷ് കോടതിയെ അറിയിച്ചു. എന്നാൽ പരിശോധന കിറ്റുകൾ നശിപ്പിക്കുന്നതിന് പാലിക്കുന്ന നിർദേശങ്ങൾ എന്തൊക്കെയെന്ന് അറിയിക്കാനും കേസ് ഡിസംബർ മൂന്നിലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.

ABOUT THE AUTHOR

...view details