കേരളം

kerala

ETV Bharat / bharat

ടൂൾ കിറ്റ് കേസ്; ദിഷ രവി ജയിൽ മോചിതയായി - farmers protest

അറസ്‌റ്റിലായി പത്താം ദിവസമാണ് ദിഷ ജയിൽ മോചിതയാവുന്നത്.

Disha Ravi  tihar jail  ദിഷ രവി  ടൂൾക്കിറ്റ് കേസ്  കർഷക പ്രക്ഷോഭം  farmers protest  delhi police
ടൂൾക്കിറ്റ് കേസ്; ദിഷ രവി ജയിൽ മോചിതയായി

By

Published : Feb 23, 2021, 10:00 PM IST

ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവർത്തക ദിഷ രവി ജയിൽ മോചിതയായി. ഡൽഹി അഡീഷണൽ സെഷൻ കോടതി ഇന്ന് വൈകിട്ടാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി പത്താം ദിവസമാണ് ദിഷ ജയിൽ മോചിതയാവുന്നത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആൾ ജാമ്യത്തിലുമാണ് ദിഷയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 13 നാണ് ദിഷയെ അറസ്‌റ്റ് ചെയ്യുന്നത്. രാജ്യദ്രോഹ കുറ്റമാണ് ദിഷയ്ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details