ടൂൾക്കിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം - ന്യൂഡൽഹി
ഡൽഹി അഡീഷണൽ സെഷൻ കോടതിയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിക്കുന്നത്.
ന്യൂഡൽഹി: ടൂൾക്കിറ്റ് കേസിൽ പരിസ്ഥതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഡൽഹി അഡീഷണൽ സെഷൻ കോടതിയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആൾ ജാമ്യത്തിലുമാണ് ദിഷയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 13 നാണ് ദിഷയെ അറസ്‌റ്റ് ചെയ്യുന്നത്. രാജ്യദ്രോഹ കുറ്റമാണ് ദിഷയ്ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഡൽഹി അക്രമത്തിൽ ദിഷക്കെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.