മുംബൈ: ബോളിവുഡിൽ ഫിറ്റ്നസ് കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന താരമാണ് ദിഷ പടാനി. അഭിനയ മികവിനൊപ്പം അമ്പരപ്പിക്കുന്ന താരത്തിന്‍റെ വർക്കൗട്ട് വീഡിയോകൾക്ക് പ്രേക്ഷകരേറെയാണ്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളിനിടയിലും വ്യായാമം താരം ഒഴിവാക്കാറില്ല. വെയിറ്റ് ട്രെയിനിങ്, ഏരിയൽ യോഗ റീലുകൾ, ഹൈ - ഇന്‍റൻസിറ്റി ഇന്‍റർവെൽ ട്രെയിനിംഗ് എന്നിങ്ങനെ ശ്രദ്ധേയമാണ് ദിഷയുടെ വീഡിയോകൾ.
തായ്‌ക്വോണ്ടോ സ്റ്റണ്ടുമായി ദിഷ പടാനി: എന്നാൽ ഇതിനെല്ലാം പുറമെ തായ്‌ക്വോണ്ടോ സ്റ്റണ്ടുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി. തായ്‌ക്വോണ്ടോ സ്റ്റണ്ട് ചെയ്യുന്ന താരത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം ദിഷ സ്വന്തം ഇൻസ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. എം എസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ദിഷ പടാനിയുടെ സമൂഹ മാധ്യമത്തിലെ സമീപകാല വീഡിയോകളെല്ലാം വൈറലായിരുന്നു.
തന്‍റെ ഫിറ്റ്നസ് പ്രകടനങ്ങളും പരിശീലനങ്ങളും കൊണ്ട് നടി ആരാധകവൃന്ദത്തെ ദിനംപ്രതി വളർത്തുകയാണ്. ഫാഷൻ രംഗത്തും വർക്കൗട്ടിലും മാത്രമല്ല സ്‌റ്റണ്ട് വർക്കുകളിലും പൂർണത കൈവരിക്കാൻ താരം എത്രത്തോളം പരിശ്രമിക്കുന്നു എന്നതും ഇൻസ്‌റ്റഗ്രാമിലെ ദിഷയുടെ ഏറ്റവും പുതിയ വീഡിയോയിലൂടെ വ്യക്തമാണ്. കിക്കുകൾ കൊണ്ട് വ്യത്യസ്‌തമാണ് തായ്‌ക്വോണ്ടോ സ്റ്റണ്ട്.
also read:വടിവൊത്ത മേനിയഴകില്‍ വശ്യതയോടെ ദിഷ പടാനി, സൗന്ദര്യ രഹസ്യം ഇതാണ് ; വര്‍ക്കൗട്ട് വീഡിയോ
വ്യത്യസ്‌തമായ രീതിയിലുള്ള കിക്കുകൾ തായ്‌ക്വോണ്ടോ സ്റ്റണ്ടിലുണ്ട്. വിവിധ ഉയരങ്ങളിൽ നിന്നുള്ള കിക്കുകൾ, ജമ്പ് കിക്കുകൾ, സ്‌പിൻ കിക്കുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വീഡിയോയിൽ ചില ജോ - ഡ്രോപ്പിങ് നീക്കങ്ങളാണ് ദിഷ പരിശീലിക്കുന്നത്.
പരിശീലകനൊപ്പം ദിഷ പടാനി: താരം വീഡിയോ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവച്ച ഉടൻ തന്നെ അഭിനന്ദനങ്ങളുമായി ആരാധകർ കമന്‍റ് ബോക്‌സിൽ ഒഴുകിയെത്തി. ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ട ആക്ഷൻ നായികയുടെ വീഡിയോ ഇതിനകം വൈറലാണ്. ദിഷയുടെ വർക്കൗട്ട് പരിശീലകനായ രാജേന്ദ്ര ധോല പകർത്തിയ താരത്തിന്‍റെ ഒരു വർക്കൗട്ട് വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
also read:ജിയ ഖാന്‍റെ ആത്മഹത്യ; നടൻ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു, ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിയയുടെ അമ്മ
വെയിറ്റ് കൂടിയ ഡമ്പൽ എടുത്ത് പൊക്കുന്ന താരത്തെ വീഡിയോയിൽ കാണാം. ദിഷയെ പരിശീലകൻ പ്രോത്സാഹിപ്പിക്കുമ്പോൾ പല തവണ താരം ഡമ്പൽ എടുത്ത് വീഡിയോയിൽ ഉയർത്തിയിരുന്നു. വർക്കൗട്ടിനൗപ്പം ഭക്ഷണക്രമവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് താരം മുൻപ് പറഞ്ഞിട്ടുള്ളത്. കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിലും ചർമത്തിലും പ്രതിഫലിക്കുന്നതെന്നും അതിനാൽ അത്തരം കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് താരത്തിന്‍റെ പക്ഷം.
ഏറ്റവും പുതിയ ചിത്രങ്ങൾ: ദീപിക പദുക്കോൺ, പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവർ അഭിനയിക്കുന്ന പ്രൊജക്‌ട് കെ ആയിരിക്കും ദിഷ പടാനി പ്രത്യക്ഷപ്പെടുന്ന അടുത്ത ചിത്രം. കൂടാതെ സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പം യോദ്ധയിലും താരം എത്തുന്നുണ്ട്. സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന സൂര്യ 42 ലും താരം അഭിനയിക്കുന്നുണ്ട്.