കേരളം

kerala

ETV Bharat / bharat

അമിത് ഷായെ കണ്ടത് കര്‍ഷകപ്രക്ഷോഭം ചർച്ച ചെയ്യാനെന്ന് അമരീന്ദര്‍ സിംഗ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായുള്ള അമരീന്ദർ സിങിന്‍റെ കൂടിക്കാഴ്‌ച ബിജെപി പ്രവേശനത്തിന്‍റെ ഭാഗമാണെന്ന് അഭ്യൂഹം ശക്തമായിരുന്നു

discussed farm laws with amit shah says punjab congress leader amarinder singh after meeting  discussed farm laws with amit shah  discussed farm laws with amit shah says amarinder singh  amarinder singh  punjab congress leader amarinder singh  punjab congress leader  captain  captain amarinder singh  അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച കാർഷിക നിയമം ചർച്ച ചെയ്യാനെന്ന് ക്യാപ്‌റ്റൻ  അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച  അമിത് ഷായുമായുള്ള അമരീന്ദർ സിങിന്‍റെ കൂടിക്കാഴ്‌ച  അമിത് ഷായുമായുള്ള അമരീന്ദർ സിങ്ങിന്‍റെ കൂടിക്കാഴ്‌ച  അമരീന്ദർ സിങ്  അമരീന്ദർ സിങ്ങ്  അമിത്‌ ഷാ  amit shah  പഞ്ചാബ് കോൺഗ്രസ്  punjab congress  കാർഷിക നിയമം  farm law
അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച കാർഷിക നിയമം ചർച്ച ചെയ്യാനെന്ന് ക്യാപ്‌റ്റൻ അമരീന്ദർ സിങ്

By

Published : Sep 29, 2021, 10:55 PM IST

ന്യൂഡൽഹി : പഞ്ചാബ് കോൺഗ്രസിലെ കലാപങ്ങൾക്കും കൂട്ടരാജിക്കും പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായുള്ള അമരീന്ദർ സിങിന്‍റെ കൂടിക്കാഴ്‌ച ബിജെപി പ്രവേശനത്തിന്‍റെ ഭാഗമാണെന്ന് അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ അമിത്‌ ഷായെ അദ്ദേഹത്തിന്‍റെ വസതിയിൽ ചെന്നുകണ്ടത് കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു ക്യാപ്റ്റന്‍റെ വിശദീകരണം.

അദ്ദേഹം തന്നെ ഇക്കാര്യം ട്വിറ്ററിൽ പങ്കുവയ്‌ക്കുകയായിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ നടന്നുവരുന്ന നീണ്ട പ്രക്ഷോഭങ്ങൾ അടിയന്തിരമായി പരിഹരിക്കണമന്ന് അമിത്‌ ഷായുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടതായി അമരീന്ദർ സിങ് അറിയിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ അടുത്ത രാഷ്‌ട്രീയ നീക്കം എന്താണെന്നത് ഇനിയും വ്യക്തമായിട്ടില്ല.

ALSO READ:അമരീന്ദര്‍ ബിജെപിയിലേക്ക് ? ; അമിത് ഷായെ വസതിയിലെത്തി കണ്ടു

ചൊവ്വാഴ്‌ച ഉച്ചയോടെ ഡൽഹിയിലെത്തിയ ക്യാപ്‌റ്റൻ ബുധനാഴ്‌ച വൈകുന്നേരം അമിത് ഷായെ വസതിയിലെത്തി സന്ദർശിക്കുകയായിരുന്നു. ഇതിനുപിന്നാലയാണ് ബിജെപിയില്‍ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.

നവജ്യോത് സിങ് സിദ്ദുവുമായുള്ള ഭിന്നതകൾ നിലനിൽക്കെ ഈ മാസം 18നാണ് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പഞ്ചാബ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസം പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് സിദ്ദു രാജിവയ്ക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details