ബിഹാറിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ - ഭിന്നശേഷി
പുല്ല് പറിക്കുന്നതിനായി പോയ പെൺകുട്ടിയെ സമീപവാസിയായ യുവാവാണ് പീഡിപ്പിച്ചത്
ബിഹാറിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
പട്‌ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായി. ബിഹാറിലെ സഹർസ ജില്ലയിലാണ് സംഭവം. പുല്ല് പറിക്കുന്നതിനായി പോയ പെൺകുട്ടിയെ സമീപവാസിയായ യുവാവാണ് പീഡിപ്പിച്ചത്. ജന്മനാ മൂകയായ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.