ന്യൂഡല്‍ഹി:ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാന്‍ വിലക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശനിയാഴ്‌ച (07 മെയ് 2022) റാഞ്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പ്രവേശിക്കുന്നതിനാണ് കുട്ടിയെ വിലക്കിയത്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പരിഭ്രാന്തിയിലായിരുന്ന കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്നതെന്നാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പ്രതികരിച്ചത്. കുട്ടി ശാന്തനാകാന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അവരെ പ്രവേശിപ്പിക്കാതെ വിമാനം യാത്ര ആരംഭിച്ചതെന്ന് ഇന്‍ഡിഗോ പ്രതിനിധി വ്യക്തമാക്കി.