ന്യൂഡൽഹി: ഹോക്കി ഇന്ത്യയുടെ പ്രസിഡന്‍റായി മുൻ ഇന്ത്യൻ നായകൻ ദിലിപ് ടിർക്കിയെ തെരഞ്ഞെടുത്തു. മത്സര രംഗത്തുണ്ടായിരുന്ന ഹോക്കി ജാര്‍ഖണ്ഡ് പ്രസിഡന്‍റും മുന്‍ ഗുസ്‌തി താരവുമായ ഭോലനാഥ്, ഹോക്കി ഉത്തര്‍പ്രദേശ് പ്രസിഡന്‍റ് രാകേഷ് കട്യാല്‍ എന്നിവർ പത്രിക പിൻവലിച്ചതോടെ ടിർക്കി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഹോക്കി ഇന്ത്യയുടെ പ്രസിഡന്‍റായി ദിലിപ് ടിർക്കി - ഹോക്കി ഇന്ത്യയുടെ പ്രസിഡന്‍റായി ദിലിപ് ടിർക്കി
മത്സര രംഗത്തുണ്ടായിരുന്ന മറ്റ് രണ്ട് പേർ തങ്ങളുടെ പത്രിക പിൻവലിച്ചതോടെ എതിരില്ലാതെയാണ് ടിർക്കി തെരഞ്ഞെടുക്കപ്പെട്ടത്
വിജയത്തിന് പിന്നാലെ ഇന്ത്യൻ ഹോക്കിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നത് താൻ ഉറപ്പാക്കുമെന്ന് ടിർക്കി ട്വീറ്റ് ചെയ്‌തു. 1998ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം അംഗമായിരുന്നു ദിലീപ് ടിർക്കി. മൂന്നുതവണ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി കളിച്ച ടിര്‍ക്കി രാജ്യത്തിനായി കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ്.
കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം ഒഡീഷ രാഷ്‌ട്രീയത്തിലും സ്‌പോര്‍ട്‌സ് ഭരണരംഗത്തും സജീവമാണ് ടിർക്കി. 2012 മുതൽ 2018 വരെ എംപിയുമായിരുന്നു അദ്ദേഹം. ഒഡീഷ ഭരിക്കുന്ന ബിജു ജനതാദളിലാണ് പ്രവര്‍ത്തനം. അതിനാൽ തന്നെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്‍റെ ഉറച്ച പിന്തുണയോടെയാണ് ടിർക്കി ഇത്തവണ മത്സര രംഗത്തേക്കെത്തിയത്.